Search
  • Follow NativePlanet
Share
» » വാലന്‍റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ

വാലന്‍റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ

നിങ്ങളുടെ പങ്കാളിയുടെ സൂര്യരാശി അനുസരിച്ച് പോകുവാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം...

പ്രിയപ്പെട്ടവർക്കൊപ്പം സ്നേഹം പങ്കിടുന്ന മറ്റൊരു വാലന്‍റൈൻസ് ദിനം കൂടി വരവായി. പൂക്കളും ച്ലോക്ലേറ്റും നല്കിയുള്ള ആഘോഷങ്ങളാണ് സ്ഥിരമെങ്കിലും ഇത്തവണ ഒരു യാത്ര പ്ലാൻ ചെയ്താലോ. നിങ്ങളുടെ പങ്കാളിയുടെ സൂര്യരാശി അനുസരിച്ച് പോകുവാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം...

ഏരിസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ഏരിസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

സൂര്യരാശിയിലെ ഏറ്റവും സാഹസികരായ രാശിക്കാരാണ് ഏരിസ്. പെട്ടന്നു പ്ലാൻ ചെയ്തു യാത്ര പോകുവാനും തീരമാനങ്ങളെടുക്കുവാനും ഇവരെ കഴിഞ്ഞേ ആളുള്ളൂ. നിങ്ങളുടെ പങ്കാളിയുടെ രാശി ഏപിസ് ആണെങ്കിൽ അവരെ ഒരു സാഹസിക യാത്രയ്ക്കായി ക്ഷണിക്കാം,
ഉത്തരാഖണ്ഡിലെ ഋഷികേശാണ് അതിനു പറ്റിയ ലക്ഷ്യസ്ഥാനം. റാഫ്ടിങ് മുതൽ ബംഗീ ജമ്പിങ് വരെ ഒരുപാട് ആക്റ്റിവിറ്റികൾ നിങ്ങള്‍ക്കിവിടെ ചെയ്യാം. ഒരുമിച്ച് പോകുവാനും എക്സ്പ്ലോർ ചെയ്യുവാനും പറ്റിയ നിരവധി ലക്ഷ്യസ്ഥാനങ്ങൾ ഇവിടെയുണ്ട്.

PC:Daniel Frank/Unsplash

ടോറസ്(ഏപ്രില്‍ 20- മേയ് 20)

ടോറസ്(ഏപ്രില്‍ 20- മേയ് 20)

യാത്രകളിൽ ഏറ്റവും മികച്ച കാര്യങ്ങൾ ആസ്വദിക്കുന്നവരാണ് ടോറസ് രാശിക്കാർ. എത്രത്തോളം സുഖസൗകര്യങ്ങൾ ലഭിക്കുമോ, അത്രത്തോളം ഇവർ സന്തോഷിക്കും. നിങ്ങളുടെ പങ്കാലി ടോറസ് രാശിയിൽ ജനിച്ച ആളാണെങ്കിൽ നേരെ മാലദ്വീപിന് ഒരു യാത്ര പ്ലാൻ ചെയ്യാം. കുറഞ്ഞ ചിലവിൽ പോകുവാനും എത്ര വലിയ തുക ചിലവഴിക്കുവാനും പറ്റിയ രാജ്യമാണ് മാലദ്വീപ്. ഏറ്റവും മികച്ച സുഖസൗകര്യങ്ങൾ, കടലിന്റെ പശ്ചാത്തലത്തിലുള്ള താമസം, തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം.

PC:Artem Beliaikin/Unsplash

ജെമിനി(മേയ് 21- ജൂണ്‍ 20)

ജെമിനി(മേയ് 21- ജൂണ്‍ 20)

ജെമിനി രാശിയിൽ ജനിച്ചവർക്ക് യാത്രയുടെ കാര്യത്തിൽ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ പ്രധാനം ഷോപ്പിങ്ങും പുതിയ ആളുകളെ പരിചയപ്പെടുവാനും സാധിക്കും എന്നതാണ്. ഗെയിമിങ്ങ്, കൂടിച്ചേരലുകൾ തുടങ്ങിയ കാര്യങ്ങൾക്കാണ് ഇവർ പ്രാധാന്യം കൊടുക്കുന്നത്.
ഗോവയാണ് നിങ്ങളുടെ പങ്കാളിയെയും കൂട്ടി യാത്ര പോകുവാൻ പറ്റിയ സ്ഥലം. അടിച്ചുപൊളിക്കുവാൻ ബീച്ചുകളും ഫ്ലീ മാർക്കറ്റുകളും പാർട്ടികളും ആഘോഷങ്ങളും ആണല്ലോ എന്നും ഗോവയുടെ പ്രത്യേകത.

PC:Marvin Meyer/Unsplash

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

സ്നേഹിക്കപ്പെടുവാൻ ഏറെ ആഗ്രഹിക്കുന്നവരാണ് ക്യാൻസർ രാശിയിലുള്ളവർ. പരിഗണിക്കണം എന്നാഗ്രഹിക്കുന്ന ഈ രാശിക്കാർക്ക് ചോക്ലേറ്റ് സമ്മാനിക്കുന്നതും സർപ്രൈസുകൾ നല്കുന്നതുമെല്ലാം ഇവർക്ക് ഇഷ്ടമാകും.
ഈ രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഗോകർണ്ണ പറ്റിയ ലക്ഷ്യസ്ഥാനമാണ്. ബീച്ചും രസങ്ങളും സമാധാനവും നിറഞ്ഞ ഇവിടം ഗോവയെ വെച്ചുനോക്കുമ്പോൾ തീർത്തും സമാധാനപൂർണ്ണമായ ലക്ഷ്യസ്ഥാനമാണ്. കടലിലേക്കിറങ്ങിയുള്ള സാഹസിക വിനോദങ്ങൾക്ക് ഇവിടം യോജിച്ചതാണ്.

PC:asap rocky/Unsplash

ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

പ്രണയത്തിന് ഒരുപാട് പ്രാധാന്യം നല്കുന്ന രാശിയാണ് ലിയോ. പ്രണയത്തിന്റെ കാര്യത്തിൽപരമ്പരാഗത രീതികൾ പിന്തുടരുവാനാണ് ഇവർ ആഗ്രഹിക്കുന്നത്. ലിയോ രാശിക്കാരെയും കൂട്ടി ഒരു വാലന്‍റൈൻദിന യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് താജ്ഹമൽ ബെസ്റ്റ് ആണ്. പ്രണയത്തിന്റെ അടയാളമായി കാലം കരുതുന്ന താജ്മഹൽ കാണണം. ഇതിന്റെ പശ്ചാത്തലത്തിലുള്ള ഫോട്ടോ ഷൂട്ടുകളും യാത്രകളും പ്രണയദിനത്തിന്റെ മാധുര്യം കൂട്ടുകയേ ഉള്ളൂ.

PC:AussieActive/Unsplash

വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

ഓഫ്ബീറ്റ് സ്ഥലങ്ങളോ, തിരക്കില്ലാത്ത ലക്ഷ്യസ്ഥാനങ്ങളോ ആണെങ്കിൽ കണ്ണുംപൂട്ടി യാത്രയ്ക്ക് യെസ് പറയുന്നവരാണ് വിർഗോ രാശിക്കാർ, യാത്രകൾ പ്ലാൻ ചെയ്യുവാൻ ഇവരാണ് ഏറ്റവും ബെസ്റ്റ്. ഇങ്ങനെ യാത്രകളെ സ്നേഹിക്കുന്ന ഇവരെ ഒരിടത്തേയ്ക്ക് കൊണ്ടുപോകണമെങ്കില്‍ അതിനു പറ്റിയത് ഗുജറാത്തിലെ റാൻ ഓപ് കച്ച് ആണ്. റാൻ ഓഫ് കച്ച് ഉത്സവ് നടക്കുന്ന ഈ സമയം രസകരമായ കുറേ കാഴ്ചകൾ കാണുവാനും ഉപ്പ് പാടത്ത് ഫോട്ടോ ഷൂട്ട് നടത്തുവാനുമെല്ലാം പറ്റിയതാണ്.

PC:jay carpio/Unsplash

ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

സൗന്ദര്യം നിറഞ്ഞ കാഴ്ചകളുടെ ആരാധകരാണ് ലിബ്രാ രാശിക്കാർ. നിങ്ങളുടെ പങ്കാളിയുടെ രാശി ലിബ്ര ആണെങ്കിൽ ധൈര്യമായി അവരെ ഖാജ്ജിയാറിലേക്ക് വിളിക്കാം. ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ് എന്നു വിളിക്കപ്പെടുന്ന ഇവിടം ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ ഡല്‍ഹൗസിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ ഒരു ഗ്രാമമാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ സ്വിറ്റ്സർലൻഡിനോട് സമാനമാണ്.

PC:Eli Allan/Unsplash

സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

പ്രീതിപ്പെടുത്തുവാൻ വളരെ ബുദ്ധിമുട്ടുള്ള രാശിക്കാരാണ് സ്കോർപ്പിയോക്കാർ. എന്നാൽ എങ്ങനെയും ഇത്തവണ നിങ്ങളുടം പ്രണയം അതിന്റെ പൂർണ്ണതയിൽ കാണിക്കുവാന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ രണ്ടാൾക്കും കൂടി കർണ്ണാടകയിലെ ഉഡുപ്പിയിലേക്ക് പോകാം. നിങ്ങൾപോലും അറിയാതെ നിങ്ങളെ റൊമാന്‍റിക് ആക്കുന്ന ഒരു കടൽത്തീരം ഇവിടെയുണ്ട്. നിരവധി ബീച്ചുകൾ, നാവിൽ വെള്ളമൂറിക്കുന്ന രുചികൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ നിങ്ങൾക്കിവിടെ പ്രിയപ്പെട്ടവർക്കൊപ്പം ആസ്വദിക്കാം.

PC:Maksym Kaharlytskyi/Unsplash

സാജിറ്റേറിയസ്

സാജിറ്റേറിയസ്

ഏതു യാത്രയ്ക്കാണെങ്കിലും ഒരുങ്ങിയിറങ്ങുവാൻ തയ്യാറുള്ളരാണ് ഈ രാശിക്കാർ. അതിനാൽ എവിടേക്ക് പോകണം എന്ന കാര്യത്തിലോ ഈ സ്ഥലം പങ്കാളിക്ക് ഇഷ്ടപ്പെടുമോ എന്ന കാര്യത്തിലോ നിങ്ങൾക്ക് ഒരാശങ്കയും വേണ്ട.
ഇത്തവണത്തെ യാത്ര മസിനഗുഡിയിലേക്ക് പോകാം. കാടിനുള്ളിലൂടെയുള്ള യാത്രയും ജംഗിൾ ലോഡ്‍ജിലെ താമസവും സഫാരിയും ഒക്കെയായി നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് ഉറപ്പുള്ള ഒരു യാത്രയാണിത്.

PC:Chermiti Mohamed/Unsplash

കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി 19)

കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി 19)

വലിയ ആഢംബരങ്ങൾ ഒന്നും വേണ്ടെങ്കിലും യാത്ര എല്ലാ തരത്തിലും മികച്ചത് ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കാപ്രിക്കോൺ രാശിക്കാർ. അതിനാൽ ഈ വാലന്‍റൈൻസ് ദിന യാത്രയ്ക്കായി അവരെ ലക്ഷദ്വീപിലേക്ക് കൊണ്ടുപോകാം. ദ്വീപുകളും കടൽവിനോദങ്ങളും സാഹസികകളും എല്ലാമായി ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. ആകാശത്തിന്‍റെ കാഴ്ചയും കടലും ഒക്കെയായി നിങ്ങളുടെ ക്യാമറയിലും ഹൃദയത്തിലും പകർത്തുവാൻ ഇവിടെ നിരവധി അവസരങ്ങളുണ്ട്.

PC:Aaron Thomas/Unplash

അക്വേറിയസ് (ജനുവരി 20 - ഫെബ്രുവരി 18)

അക്വേറിയസ് (ജനുവരി 20 - ഫെബ്രുവരി 18)

പ്രകൃതിയോട് ചേർന്നു കിടക്കുന്ന കാഴ്ചകൾ ആഗ്രഹിക്കുന്നവരാണ് അക്വേറിയസ് രാശിക്കാർ. പലപ്പോഴും അമ്യൂസ്മെന്റ് പാർക്കുകള്‍ ഇവരുടെ യാത്രാ പട്ടികയിൽ ഇടം നേടാറേയില്ല. ഇത്തവണ നിങ്ങൾ പ്ലാൻ ചെയ്യുന്ന യാത്രയിൽ ഗുൽമാർഗ് ഉൾപ്പെടുത്താം.
നിങ്ങൾ എന്തു കാണണമെന്ന് ആഗ്രഹിച്ചോ അതായിരിക്കും ഗുൽമാര്‍ഗിൽ നിങ്ങളെ കാത്തിരിക്കുന്നത്.മഞ്ഞും ട്രക്കിങ്ങും ആസ്വദിക്കുവാൻ സാധിച്ചില്ലെങ്കിൽ പോലും ഇവിടെ വെറുതേ വന്നിരുന്നാൽ പോലും അത് പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ അതിനു വേറൊരു രസമാണ്.

PC:Johannes Andersson/Unsplash

പിസസ് ഫെബ്രുവരി 19-മാർച്ച് 20

പിസസ് ഫെബ്രുവരി 19-മാർച്ച് 20

യാത്രകളിൽ കൂടുതലൊന്നും ആഗ്രഹിക്കാത്ത രാശിക്കാരാണിവർ. അതുകൊണ്ടുതന്നെ സ്നേഹപൂർവ്വം നിങ്ങൾ അവരെ എവിടേക്ക് കൊണ്ടുപോയാലും പിസസ് രാശിക്കാർക്ക് സന്തോഷമായിരിക്കും.
പ്രിയപ്പെട്ട ആള്‍ക്കൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ അതു നമ്മുടെ തൊട്ടടുള്ള മൂന്നാറിലേക്കാവാം. ലോകത്തിലെ എണ്ണപ്പെട്ട റൊമാന്‍റിക് ലക്ഷ്യസ്ഥാനമായ ഇവിടെ കാണുവാൻ നിരവധി സ്ഥലങ്ങളുണ്ട്.

PC:Soheil Kmp/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+