Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് തുടങ്ങി, തിരക്കേറിയ ഉത്സവ സീസണിൽ ആശ്വാസം, സർവീസ് ഈ റൂട്ടിൽ

വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് തുടങ്ങി, തിരക്കേറിയ ഉത്സവ സീസണിൽ ആശ്വാസം, സർവീസ് ഈ റൂട്ടിൽ

തിരക്കേറിയ ഉത്സവ സീസണുകളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് യാത്രക്കാരാണ്. അവധിക്ക് നാട്ടിലേക്ക് പോകാനും തിരികെ ജോലിസ്ഥലത്തേയ്ക്ക് വരാനുമെല്ലാം പലതരത്തിൽ കഷ്ടപ്പാടാണുള്ളത്. ഇപ്പോൾ ദീപാവലി അവധിയും ആഘോഷവും കഴിഞ്ഞുവെങ്കിലും വിവിധ ഇടങ്ങളിൽ നിന്നുള്ള തിരക്കേറി യാത്രകൾ ഇപ്പോഴും തുടരുകയാണ്. നീണ്ട വാരാന്ത്യം ആഘോഷിച്ച് തിരികെ ജോലിസ്ഥലത്ത് എത്താന് പറ്റാത്തവരും ഉണ്ട്.

ഇപ്പോഴിതാ, ഈ ഉത്സവ സീസണിലെയും വരാൻ പോകുന്ന ക്രിസ്മസ് സീസണിലെയും തിരക്ക് പരിഗണിച്ച് വന്ദേ ഭാരത് എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തുകയാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ ആണ് ചെന്നൈ എഗ്മോറിനും തിരുനെൽവേലിക്കും ഇടയിലായി വന്ദേ ഭാരത് ട്രെയിൻ സ്പെഷ്യൽ സർവീസ് നടത്തുക.

Vande Bharat Special Service On This Route

വന്ദേ ഭാരത് സ്പെഷ്യൽ സർവീസ്

ചെന്നൈയ്ക്കും തിരുനെൽവേലിക്കും ഇടയിലുള്ള പ്രത്യേക വന്ദേ ഭാരത് സർവീസ് നവംബർ മാസത്തിൽ 16, 23, 30 എന്നീ വ്യാഴാഴ്ചകളിലും ഡിസംബർ മാസത്തിൽ 7, 14, 21, 28 എന്നീ വ്യാഴാഴ്ചകളിലുമായിരിക്കും സർവീസ് നടത്തുക.

ട്രെയിന്‍ നമ്പർ 06067 ചെന്നെ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരത് സ്പെഷ്യൽ വ്യാഴാഴ്ചകളിൽ രാവിലെ 6.00 മണിക്ക് ചെന്നെ എഗ്മോറിൽ നിന്ന് പുറപ്പെട്ട് താംബരം, വില്ലുപുരം, തിരുച്ചിറപ്പിള്ളി, ഡിണ്ടിഗൽ, മധുരൈ, വിരുധനഗര്‍ വഴി തിരുനെൽവേലിയിൽ ഉച്ചയ്ക്ക് 2.15ന് എത്തിച്ചേരും.

ചെന്നെ എഗ്മോർ- 6.00 am
താംബരം- 6.25 am
വില്ലുപുരം-7.55 am
തിരുച്ചിറപ്പള്ളി-9.55 am
ഡിണ്ടിഗൽ-11.03 am
മധുരൈ-11.55 am
വിരുധനഗര്‍- 12.33 pm
തിരുനെൽവേലി - 2.15 pm എന്നിങ്ങനെയാണ് സമയക്രമം.

അന്നുതന്നെ മടക്ക യാത്ര തിരുനെൽവേലി- ചെന്നെ എഗ്മോർ- വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിന്‍ നമ്പർ 06068 ഉച്ചയ്ക്ക് മൂന്നു മണിക്ക് പുറപ്പെട്ട് രാത്രി 11.15ന് ചെന്നൈയിൽ എത്തിച്ചേരും.
തിരുനെൽവേലി- 3.00 pm
വിരുതനഗർ- 4.08 pm
മധുരെ-4.45 pm
ഡിണ്ടിഗൽ-5.38 pm
തിരുച്ചിറപ്പള്ളി- 7.05 pm
വില്ലുപുരം-9.15 pm
താംബരം-10.38 pm
ചെന്നെ എഗ്മോർ-11.15 pm എന്നിങ്ങനെയാണ് സമയക്രമം.

എട്ടു കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസ് ആണ് ഈ സ്പെഷ്യൽ സർവീസ് നടത്തുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞുയ ക്രിസ്മസ് യാത്രകൾക്കായി പ്ലാൻ ചെയ്യുന്നവർക്കു ഈ സീസമിൽ തിരക്കില്ലാതെ നാടു പിടിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പ്രത്യേക യാത്ര പ്രയോജനപ്പെടുത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+