Search
  • Follow NativePlanet
Share
» »കുട്ടനാട്, അഞ്ചുരുളി, വട്ടവട.. കയ്യിൽ 600 രൂപയുണ്ടോ? ബാഗ് പാക്ക് ചെയ്തോ.. അടിപൊളി പാക്കേജുകൾ

കുട്ടനാട്, അഞ്ചുരുളി, വട്ടവട.. കയ്യിൽ 600 രൂപയുണ്ടോ? ബാഗ് പാക്ക് ചെയ്തോ.. അടിപൊളി പാക്കേജുകൾ

കെഎസ്ആർടിസി യാത്രകളുടെ ഏറ്റവും വലിയ മെച്ചം കുറഞ്ഞ നിരക്കാണ്. ഏറ്റവും ചുരുങ്ങിയ ചെലവിൽ യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവർക്കും താമസവും ഭക്ഷണവും ഉൾപ്പെടെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായി പോയിട്ടു വരാൻ സാധാരണക്കാരെ സഹായിക്കുന്നവയാണ് ബജറ്റ് ടൂറിസം സെൽ യാത്രകൾ. അവധികളുടെ ഈ ഏപ്രിൽ മാസത്തിൽ തൃശൂരിൽ നിന്ന് കെഎസ്ആർടിസി കുറഞ്ഞ നിരക്കിൽ നിരവധി യാത്രകളാണ് ഒരുക്കിയിട്ടുള്ളത്.

നെല്ലിയാമ്പതി, മാംഗോ മെഡോസ് അഗ്രി തീം പാർക്ക്, മാമലക്കണ്ടം, മൂന്നാർ , കാന്തല്ലൂർ, മലക്കപ്പാറ, വട്ടവട, ഗവി, വാഗമൺ, സൈലന്‍റ് വാലി, കുട്ടനാട് എന്നിങ്ങനെ കേറളത്തിന്‍റെ അങ്ങോളമിങ്ങോളമുള്ള ഏറ്റവും മനോഹരമായ ഇടങ്ങൾ കണ്ടുപോകുന്ന യാത്രകളാണ് തൃശൂരിൽ നിന്നും പുറപ്പെടുന്നത്. അതിനേക്കാളേറെ, വെറും 600 രൂപാ മുതലാണ് ഈ യാത്രകൾ ആരംഭിക്കുന്നത് എന്നതാണ് പ്രധാന കാര്യം.

നെല്ലിയാമ്പതി യാത്ര

പച്ചപ്പിന്‍റെ നിറം പകർന്നു സ‍ഞ്ചാരികളെ സ്വീകരിക്കുവാൻ ഒരുങ്ങിനിൽക്കുന്ന നാടാണ് നെല്ലിയാമ്പതി. ഹെയർപിൻ വളവുകളും അണക്കെട്ടും വെള്ളച്ചാട്ടവും ഓറഞ്ച് തോട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും സൂര്യാസ്തമയവും ഒക്കെയുള്ള മനോഹര കാഴ്ചകളാണ് നെല്ലിയാമ്പതിയുടെ ആകർഷണം. രാവിലെ 7.00 മണിക്ക് തൃശൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 7.00 ന് മടങ്ങിയെത്തുന്ന യാത്രയാണിത്. ബസ് നിരക്ക് മാത്രം 600 രൂപയാണ്. മറ്റു ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം.
ഏപ്രിൽ 5,13, 19, 25 എന്നീ തിയതികളിൽ ഓർഡിനറി ബസിലാണ് യാത്ര.

മാംഗോ മെഡോസ്

കോട്ടയത്തെ മാംഗോ മെഡോസ് അഗ്രി തീം പാർക്ക് കാണാുന്ന ഏകദിന യാത്ര തൃശൂരിൽ നിന്നുണ്ട്. അതിമനോഹരമായി നിർമ്മിച്ച ഈ പാർക്ക് മരങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും ചെടികളുടെയും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന നിര്‍മ്മിതികളുടെയും മനോഹര കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഏപ്രിൽ 5, 26 തിയതികളിൽ രാവിലെ 6.30 ന് പുറപ്പെട്ട് രാത്രി 10ന് മടങ്ങിയത്തും. ഡീലക്സ് ബസിലാണ് യാത്ര. ബസ് ടിക്കറ്റ്, പ്രവേശന ഫീസ്, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ എന്നിവയുൾപ്പെടെ 1770 രൂപയാണ് നിരക്ക്.

മലക്കപ്പാറ

തൃശൂരിൽ നിന്ന് അതിരപ്പിള്ള വഴി മലക്കപ്പാറയിലേക്ക് കെ എസ് ആർ ടി സി ഏകദിന യാത്ര നടത്തുന്നു. തൃശൂരിൽ നിന്ന് ചെറിയ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ സ്ഥലമാണിത്. രാവിലെ 6.45 ന് പോയി വൈകിട്ട് എട്ടു മണിയോടെ മടങ്ങിയെത്തും. ഫാസ്റ്റ് പാസഞ്ചർ ബസിലാണ് യാത്ര. ബസ് നിരക്ക് മാത്രം 600 രൂപയാണ്.
ഏപ്രിൽ 6, 12, 20, 23 എന്നീ തിയതികളിലാണ് യാത്ര.

മാമലക്കണ്ടം മൂന്നാർ യാത്ര

തൃശൂരിൽ നിന്ന് ഒറ്റദിവസത്തിൽ മൂന്നാർ കണ്ടുവരുന്ന യാത്രയും ഒരുക്കിയിട്ടുണ്ട്. രാവിലെ 7.00 മണിക്ക് പുറപ്പെട്ട് വൈകിട്ട് ഏഴോടെ മടങ്ങിയെത്തുന്ന യാത്ര മാമലക്കണ്ടം വഴിയാണ് പോകുന്നത്. 940 രൂപയാണ് ടിക്കറ്റ് നിരക്ക്.

കാന്തല്ലൂര്‍

ഇന്ത്യയുടെ ടൂറിസം ഗ്രാമങ്ങളിൽ ഇടംനേടിയ കാന്തല്ലൂർ കാണാനുള്ള അവസരവും തൃശൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നു. ശീതകാലപഴം പച്ചക്കറി വിളകളാണ് ഇവിടെയുള്ളത്. കൃഷിയിടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, വ്യൂ പോയിന്‍റുകൾ തുടങ്ങിയവയാണ് കാണാനുള്ളത്. ഏപ്രിൽ 9, 26 തിയതികളിൽ രാവിലെ 5.00 മണിക്ക് പുറപ്പെച്ച് രാത്രി ഒന്നരയോടെ മടങ്ങിയെത്തും. ഡീലക്സ് ബസിലാണ് യാത്ര, ബസി ടിക്കറ്റ്, ഉച്ചഭക്ഷണം, ജീപ്പ് സഫാരി എന്നിവ ഉള്‍പ്പെടെ 1730 രൂപയാണ് നിരക്ക്,

കുട്ടനാട് ആലപ്പുഴയും

കുട്ടനാട് തീരങ്ങളും ഹൗസ് ബോട്ടിൽ കറങ്ങുവാനുള്ള അവസരവും തൃശൂർ കെഎസ്ആർടിസി നല്കുന്നു. ബസ് ടിക്കറ്റും ബോട്ടിങ് ചാർജും കൂടി 700 + 480 രൂപയാണ് നിരക്ക്. രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രി 10.30ന് മടങ്ങിയെത്തും. ഏപ്രിൽ 12 ന് ഡീലക്സ് ബസിലാണ് യാത്ര. ഏപ്രിൽ 26 നും കുട്ടനാട് പാക്കേജുണ്ട്.

രാമക്കൽമേട് - അഞ്ചുരുളി

ഇടുക്കിയിലെ ഓഫ്ബീറ്റ് സ്ഥലങ്ങൾ കണ്ടുവരുന്ന പാക്കേജാണ് തൃശൂരിൽ നിന്നുള്ള രാമക്കൽമേട് - അഞ്ചുരുളി യാത്ര. തമിഴ്നാടിന്‌റെ അതിർത്തിയോട് ചേർന്നുള്ള രാമക്കൽമേട് രാമ‍ന്‍റെ കാൽ പതിഞ്ഞ ഇടമാണെന്നാണ് വിശ്വാസം. ഇരട്ടയാർ ഡാമിൽ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് അഞ്ചുരുളിയിലെ കാഴ്ച. ഏപ്രിൽ 13 ന് പുറപ്പെടുന്ന യാത്ര രാവിലെ 6.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ പത്തരയ്ക്ക് മടങ്ങിയെത്തും. ബസ് നിരക്ക് മാത്രം 1010 രൂപയാണ്.

നെഫിർറ്റിറ്റി കപ്പൽ യാത്ര

കെഎസ്ആർടിസിയുടെ ഏറ്റവും ഹിറ്റ് ട്രിപ്പുകളിലൊന്നാണ് കൊച്ചിയിലെ ആഢംബര കപ്പൽ യാത്ര. അറബിക്കടലിലെ സൂര്യാസ്തമയവും അടിപൊളി ഭക്ഷണവും ചേരുന്ന പാക്കേജിന് 3640 രൂപയാണ് നിരക്ക്. ഏപ്രിൽ 14 ന് ഉച്ചയ്ക്ക് 12.45 ന് പോയി രാത്രി 10.30ന് മടങ്ങിയെത്തും.

വട്ടവട

സഞ്ചാരികളുടെ സ്വർഗ്ഗമായ വട്ടവടയിലേക്കും തൃശൂരിൽ നിന്ന് ബജറ്റ് ടൂറിസം സെൽ യാത്രയുണ്ട്. അതിമനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് വട്ടവടയുടെ ഭംഗി. കാന്തല്ലൂരിലെ പോലെ ഇവിടെയും ശീതകാല വിളകളാണുള്ളത്, തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങളാണ് മറ്റൊരാകർഷണം. ഏപ്രിൽ 16 ന് രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന വട്ടവട യാത്ര പിറ്റേന്ന് രാവിലെ പത്തരയോടെ മടങ്ങിയെത്തും. ബസ് ടിക്കറ്റ് മാത്രം 920 രൂപയാണ് നിരക്ക്.

ഗവി

കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജുകളിൽ മറ്റൊരു പ്രധാന യാത്രയാണ് ഗവി. കേരളത്തിലെ ഏറ്റവും മനോഹരമായ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഗവി പത്തനംതിട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. അണകെട്ടുകളും ഇവിടുത്തെ ജീവിതവും കൃഷികളും കാടിനുള്ളിലെ യാത്രയുമാണ് ഈ പാക്കേജിൽ ആസ്വദിക്കാനുള്ളത്. ഏപ്രിൽ മാസത്തിൽ ഒറ്റ ഗവി പാക്കേജ് മാത്രമാണ് തൃശൂരിൽ നിന്നുള്ളത്. ബസ് ടിക്കറ്റ്, ഉച്ചഭക്ഷണം, പ്രവേശന ടിക്കറ്റ് കുട്ടവഞ്ചി സവാരി എന്നിവ ഉൾപ്പെടെ 2450 രൂപയാണ് നിരക്ക്. ഏപ്രിൽ 17 നാണ് യാത്ര.

വാഗമൺ

കേരളത്തിന്‍റെ സ്കോട്ലൻഡ് ആയ വാഗമണ്ണിലേക്കും തൃശൂർ കെഎസ്ആർടിസി പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ട്രെക്കിങ് ഉൾപ്പെടെയുള്ള പാക്കേജാണിത്. വാഗമണ്ണിന്‍റെ തണുപ്പും പുലരികളും കാഴ്ചകളും ആസ്വദിച്ച് വരാം. ഏപ്രിൽ 19 ന് രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി ഒരു മണിയോടെ മടങ്ങിയെത്തും. 1400 രൂപയാണ് നിരക്ക്.

സൈലന്‍റ് വാലി പാക്കേജ്

കേരളത്തിലെ നിശബ്ദ വനം എന്നറിയപ്പെടുന്ന സൈലന്‍റ് വാലി മഴക്കാടുകൾ കാണാൻ തൃശൂരിൽ നിന്ന് പോകുന്നു. കാടിനുള്ളിലൂടെയുള്ള സഫാരി ഉൾപ്പെടെയുള്ള യാത്രയാണിത്. കുറഞ്ഞ നിക്കിൽ കാടനുഭവങ്ങള്‍ നല്കുന്ന ഈ യാത്ര ഏപ്രിൽ 20 ന് രാവിലെ 4.45 ന് പുറപ്പെട്ട് രാത്രി 9.20ന് മടങ്ങിയെത്തും. ബസ് ടിക്കറ്റ് , പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജീപ്പ് സഫാരി എന്നിവ ഉൾപ്പെടെ 1770 രൂപയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+