Search
  • Follow NativePlanet
Share
» » വിഷു, ഈസ്റ്റർ യാത്രകൾ തിരക്കില്ലാതെ പോകാം... മാവേലിക്കും മലബാർ എക്സ്പ്രസിനും ഏപ്രിൽ മാസം അധിക കോച്ച്

വിഷു, ഈസ്റ്റർ യാത്രകൾ തിരക്കില്ലാതെ പോകാം... മാവേലിക്കും മലബാർ എക്സ്പ്രസിനും ഏപ്രിൽ മാസം അധിക കോച്ച്

വിഷു, ഈസ്റ്റർ യാത്രകളുടെ നേരമാണിനി വരുന്നത്. ഈ വാരാന്ത്യം മുതൽ തന്നെ യാത്രകളുടെ തിരക്ക് ആരംഭിക്കും. ഏപ്രിൽ 10, 11 തിയതികളിലെ തിരക്ക് പറയുകയും വേണ്ട. വിവിധ സ്ഥലങ്ങളിൽ പഠിക്കുവാൻ പോയവരും ജോലി ചെയ്യുന്നവരും ഒക്കെ വിഷു അവധിയും ഈസ്റ്ററും വാരാന്ത്യവും കണക്കാക്കി യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ട്. ഈ സമയത്തെ തിരക്ക് പരിഹരിക്കുവാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രണ്ട് ട്രെയിനുകൾക്ക് റെയിൽവേ അധിക കോച്ചുകൾ നല്കിയിരിക്കുകയാണ്.

തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ് എന്നീ നാല് ട്രെയിൻ സർവീസുകൾക്കാണ് റെയിൽവേ ഏപ്രിൽ 14 വരെയുള്ള വിവിധ ദിവസങ്ങളിൽ അധിക കോച്ച് നല്കിയിട്ടുള്ളത്.

Vishu Easter Travel Rush- Additional Sleeper Coaches In Malabar And Maveli Express-

തിരുവനന്തപുരം മംഗളൂരു മാവേലി എക്സ്പ്രസ്

ട്രെയിൻ നമ്പർ 16604 തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിന് ഏപ്രിൽ 5, 6,7, 13,14 തിയതികളിൽ ഒരു അധിക സ്ലീപ്പർ കോച്ച് അനുവദിക്കും, തിരുവനന്തപുരം ഭാഗത്തു നിന്നു മലബാർ ഭാഗത്തേയ്ക്ക് പോകുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ്

ട്രെയിൻ നമ്പർ 16603 മംഗലാപുരത്ത് നിന്ന് യാത്ര തുടങ്ങുന്ന തിരുവനന്തപുരം മാവേലി എക്സ്പ്രസിന് ഏപ്രിൽ 5, 4,5,6,12,13 തിയതികളിൽ ഒരു അധിക സ്ലീപ്പർ കോച്ച് അനുവദിക്കും.

തിരുവനന്തപുരം- മംഗളൂരു മലബാർ എക്സ്പ്രസ്

ട്രെയിൻ നമ്പർ 16629 തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുന്ന തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിന് ഏപ്രില്‍ 4,5,6,13 14
തിയതികളിൽ ഒരു അധിക സ്ലീപ്പർ കോച്ച് അനുവദിക്കും.

മംഗളൂരു- തിരുവനന്തപുരം- മലബാർ എക്സ്പ്രസ്

ട്രെയിൻ നമ്പർ 16630 മംഗലാപുരത്ത് നിന്ന് യാത്ര തുടങ്ങുന്ന തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിന് ഏപ്രില്‍ 3, 4,5,6,12,13
തിയതികളിൽ ഒരു അധിക സ്ലീപ്പർ കോച്ച് അനുവദിക്കും.

ബെംഗളൂരു- കണ്ണൂർ ട്രെയിൻ സർവീസിൽ മാറ്റം

ട്രെയിൻ നമ്പർ 16511 കെ എസ് ആർ ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ 1 മുതൽ 10 വരെ എസ്എംവിടി ബെംഗളൂരുവിൽ നിന്ന് രാത്രി 8.00 മണിക്ക് യാത്ര ആരംഭിച്ച് ബനസ്വാഡി, ഹെബ്ബാൾ, ചിക്ക് ബനാവർ വഴി യാത്ര തുടരുകയും കെഎസ്ആർ ബെംഗളൂരു സ്റ്റേഷൻ ഒഴിവാക്കുകയും ചെയ്യും.

ട്രെയിൻ നമ്പർ 16512 കണ്ണൂർ എക്സ്പ്രസ് - കെ എസ് ആർ ബെംഗളൂരു ഏപ്രിൽ 1 മുതൽ 10 വരെ വൈകിട്ട് 5.05 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ചിക്ക് ബനാവർ, ഹെബ്ബാൾ, ബനസ്വാഡി വഴി എസ്എംവിടി ബെംഗളൂരു റെയിൽവേ സ്റ്റേഷൃനിൽ രാവിലെ 7.45 ന് എത്തുകയും കെഎസ്ആർ ബെംഗളൂരു സ്റ്റേഷൻ ഒഴിവാക്കുകയും ചെയ്യും.

ബെംഗളൂരു -തിരുവനന്തപുരം റൂട്ടിൽ വാരാന്ത്യ ട്രെയിൻ

ഈസ്റ്റർ, വിഷു തിരക്ക് പരിഗണിച്ച് ബെംഗളൂരു -തിരുവനന്തപുരം റൂട്ടിൽ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിന്‌ സർവീസ് നടത്തും.

ട്രെയിൻ നമ്പര്‍ 06555 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 2.00 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തും .ഏപ്രിൽ - 4, 11, 18, 25, മേയ് - 2, 9, 16, 23, 30 എന്നീ വെള്ളിയാഴ്ചകളിൽ മാത്രമായിരിക്കും സർവീസ്.

ട്രെയിൻ നമ്പർ 06556 തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബംഗളൂരു സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തും.
ഏപ്രിൽ - 6, 13, 20, 27, മേയ് - 4, 11, 18, 25, ജൂൺ - 1 എന്നീ ഞായറാഴ്ചകളിലാണ് ഈ ട്രെയിൻ ഉള്ളത്.
2 എസി ടൂ ടയർ കോച്ച്, 16 എസി ത്രീ ടയർ കോച്ച്, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vishu easter train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+