Search
  • Follow NativePlanet
Share
» » വിഷു ദിനത്തിൽ കണ്ണനെ കാണാം; വിഷുവിന് ദർശനം നടത്തേണ്ട 5 ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ

വിഷു ദിനത്തിൽ കണ്ണനെ കാണാം; വിഷുവിന് ദർശനം നടത്തേണ്ട 5 ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ

നാടും നഗരവും വിഷു ആഘോഷങ്ങൾക്കായി ഒരുങ്ങി. വീട്ടിലെല്ലാവരും ഒത്തുചേരുന്ന. അതിരാവിലെ ഒരുമിച്ച് കണി കണ്ട്, പടക്കം പൊട്ടിച്ചും കൈനീട്ടും മേടിച്ചും കൊടുത്തും ഉച്ചയ്ക്ക് വിഷു സദ്യ കഴിച്ചും ഒക്കെയുള്ള മനോഹരമായ ഒരു ദിവസമാണ് വിഷു. വിഷു ദിനം പൂർണ്ണമാകണമെങ്കിൽ പലർക്കും ക്ഷേത്രത്തിൽ കൂടിയൊന്ന് പോകണം. അതിരാവിലെ കുളിച്ച് പുതുവസ്ത്രമുടുത്ത് ക്ഷേത്രത്തിൽ പോയി കണ്ണനെ തൊഴുത് കണി കണ്ട് കൈനീട്ടം മേടിച്ച് വരുന്ന പതിവ് ഒരുപാട് ആളുകൾക്കുണ്ട്.

വിഷു ദിനത്തിൽ പതിവുപോലെ ഏതു ക്ഷേത്രത്തിൽ വേണമെങ്കിലും പോകാമെങ്കിലും കൂടുതലാളുകളും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി കൃഷ്ണനെ തൊഴുത് പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. വിഷു നാളിൽ ഗുരുവായൂരിലെ വിഷുക്കണിയും ക്ഷേത്രദർശനവും അതുകൊണ്ടു തന്നെയാണ്
ഇത്ര പേരുകേട്ടിരിക്കുന്നതും. വിഷുവിന് പോകാൻ പറ്റിയ കേരളത്തിലെ പ്രസിദ്ധമായ 5 ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Vishu Temple Visit Top Kerala Temples to Visit During Vishu Festival

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

വിഷു ദിനത്തിൽ ഗുരുവായൂരപ്പന്‍റെ സന്നിധിയിൽ വരാനും ഒരു നോക്ക് തൊഴാനും വിഷുക്കൈനീട്ടം വാങ്ങാനും ആഗ്രഹിച്ച് ആയിരങ്ങളാണ് എത്തുന്നത്. കണ്ണനൊരുക്കുന്ന കണി കണ്ട് വിഷു സദ്യയും കഴിച്ചാണ് ആളുകൾ ഇവിടുന്ന് മടങ്ങുന്നത്. തലേന്നു മുതൽ തന്നെ ആളുകൾ കണികാണാനുള്ള സൗകര്യതിനായി ഇവിടെയെത്തി തങ്ങുന്ന പതിവുണ്ട്. ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്‍റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക.

കണി ഒരുക്കുന്ന ഓട്ടുരുളിയി വാല്‍ക്കണ്ണാടി, ഗ്രന്ഥം, സ്വര്‍ണ്ണം, വെള്ളവസ്ത്രം, കണികൊന്ന, വെളുത്ത പുഷ്പം (മുല്ല, നന്ത്യാര്‍വട്ടം), വെള്ളരിയ്‌ക്ക, മാമ്പഴം, ചക്ക, ഉണങ്ങല്ലരി, നാണയം, നാളികേരമുറിയില്‍ നെയ്യ്തിരി തുടങ്ങിയവയാണ് ഉണ്ടാവുക.
14 ന് പുലർച്ചെ 2.45 മുതൽ 3.45 വരെയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി. ഒരു മണിക്കൂറാണ് ദർശന സമയം.

മാരംകുളങ്ങര ക്ഷേത്രം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മാരംകുളങ്ങര ക്ഷേത്രം അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ കൃഷ്ണനായി സങ്കല്പിക്കുന്ന ഇടമാണ്. ബാലനായ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. കുഞ്ഞുങ്ങളെയും കൊണ്ട് ഇവിടെയെത്തി പ്രാർത്ഥിക്കുന്ന കുടുംബങ്ങൾ നിരവധിയുണ്ട്. കേരളത്തിൽ പതിവില്ലാത്ത വിധത്തിൽ
മാരംകുളങ്ങര ക്ഷേത്രത്തിൽ കുഞ്ഞുങ്ങൾ ജനിച്ച് 16-ം ദിവസം മുതൽ പ്രവേശനം നല്കുന്നു. കുഞ്ഞുങ്ങളെ പ്രതിഷ്ഠയ്ക്ക് അഭിമുഖമായി ആൽച്ചുവട്ടിലുള്ള കല്ലിൽ നിർത്തി കുളിപ്പിക്കുന്ന ഉണ്ണിക്കുളിയെന്ന ചടങ്ങ് ഇവിടെയുണ്ട്.

തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം

കൗതുകകരമായ വിശേഷങ്ങളും പ്രത്യേകതകളുമുള്ള ഒരു ക്ഷേത്രത്തിൽ ഇത്തവണ വിഷുവിന് പോയാലോ. അങ്ങനെയൊരു ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം. ബാലനായ കൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. കോട്ടയം ജില്ലയിസെ തിരുവാർപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ എന്നും പുലർച്ചെ 2 മണിക്ക് നട തുറക്കും. കംസവധത്തിന് ശേഷമുള്ള ഭാവമാണ് കൃഷ്ണനെന്നന്നും അദ്ദേഹം വിശന്നു നിൽക്കുകയാണെന്നുമാണ് വിശ്വാസം. അതിാലാണ് ഇത്ര നേരത്തെ നട തുറക്കുന്നത്. രണ്ടിന് കൃഷ്ണനെ പള്ളിയുണണര്‍ത്തി രണ്ടര മണിക്ക് നട തുറക്കും. മൂന്നരയ്ക്ക് ഉഷപ്പായസം നിവേദിക്കും.

തൊടുപുഴ ശ്രീ കൃഷ്ണ ക്ഷേത്രം

വിഷുക്കണി കാണാൻ യോജിച്ച മറ്റൊരു ക്ഷേത്രമാണ് ഇടുക്കിയുടെ ഭാഗമായ തൊടുപുഴയിലെ തൊടുപുഴ ശ്രീ കൃഷ്ണ ക്ഷേത്രം. വിശന്നു നിൽക്കുന്ന കൃഷ്ണനാണ് ഇവിടെയുള്ളത് എന്നതിനാൽ നിവേദ്യം കയ്യിലെടുത്തു പിടിച്ചാണ് രാവിലെ ശ്രീകോവിൽ തുറക്കുന്നത്. കുട്ടികളെയും കൂട്ടി ഇവിടെയെത്തി പ്രാർത്ഥിക്കുന്ന ഒരുപാടാളുകൾ ഉണ്ട്. കുട്ടികൾക്കുണ്ടാകുന്ന പേടികൾ, രാത്രികാലങ്ങളിലെ കരച്ചിലുകൾ. ദുസ്വപ്നം കാണൽ തുടങ്ങിയവ ഇവിടുത്തെ കൃഷ്ണനോട് പ്രാർത്ഥിച്ചാൽ മാറും.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

കണ്ണൂരിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് തളിപ്പറമ്പിനടുത്തുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. കംസവധത്തിനു ശേഷം രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശ്രീകൃഷ്ണനാണ് ഇവിടെയുള്ളത്. വിശന്നു നിൽക്കുന്ന കൃഷ്ണനായതിനാൽ ക്ഷേത്രത്തിൽ നട തുറന്നാലുടൻ വെള്ള നിവേദിക്കുന്ന പതിവുമുണ്ട്. വടക്കിന്‍റെ ഗുരുവായൂർ എന്നും ഇവിടം വിളിക്കപ്പെടുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: vishu krishna temples
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+