മുത്യാല മടവു - 43 കിലോമീറ്റർ
ബാംഗ്ലൂരിൽ നിന്ന് 43 കിലോമീറ്റർ അകലെയാണ് മുത്യാല മടവു സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് ഹോസൂർ റോഡിലൂടെ സഞ്ചരിച്ച് ഇലക്ട്രോണിക് സിറ്റി കഴിഞ്ഞ് ചന്ദ്രാപുരയിൽ നിന്ന് അനേക്കൽ വഴി ഇവിടെ എത്തിച്ചേരാനാവും. സുന്ദരമായ ചെറിയ ഒരു വെള്ളച്ചാട്ടമാണ് മുത്യാല മടവു. പേൾ വാലിയെന്നും ഇത് അറിയപ്പെടുന്നു. മഴക്കാലത്താണ്, പ്രത്യേകിച്ച് ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കാൻ നല്ലത്.
പവിഴം എന്ന് അർത്ഥം വരുന്ന മുത്യാല, കുളം എന്ന് അർത്ഥം വരുന്ന മടവു എന്നി കന്നഡ വാക്കുകളിൽ നിന്നാണ് ഈ സ്ഥലത്തിന് ആ പേര് ഉണ്ടായത്.
Photo: Arun Katiyar
ചുഞ്ചി വെള്ളച്ചാട്ടം - 83 കിലോമീറ്റർ
ബാംഗ്ലൂരിൽ നിന്ന് 83 കിലോമീറ്റർ അകലെ കനകപ്പുര കഴിഞ്ഞ് ഹരോശിവാനഹള്ളിക്ക് സമീപത്തായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കനകപുരയിൽ നിന്ന് ഹാലഹള്ളി വഴി ഇവിടെ എത്തിച്ചേരാം. ബാംഗ്ലൂരിലെ പ്രശസ്തമായ വീക്കൻഡ് ഡെസ്റ്റിനേഷനായ ഈ വെള്ളച്ചാട്ടം അർകാവതി നദിയിലാണ്.
കനകാപുരയിൽ നിന്ന് ഇവിടേയ്ക്ക് ബസ് സൗകര്യം കുറവായതിനാൽ ടാക്സിയോ മറ്റോ ആശ്രയിക്കേണ്ടിവരും കനകപുരയിൽ നിന്ന് ചുഞ്ചി വെള്ളച്ചാട്ടം കാണാനുള്ള യാത്ര സുന്ദരമായ അനുഭവമായിരിക്കും. കൂടുതൽ വായിക്കാം
Photo: Chesano
മേക്കദത്തു - 93 കിലോമീറ്റർ
ബാംഗ്ലൂരിൽ നിന്ന് കനകപുര വഴി 93 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കാവേരി നദിയുടെ കൈവഴിയായി ഒഴുകുന്ന ചാലാണ് ഇത്. മേക്കദത്തു എന്ന കന്നട വാക്കിന്റെ അർത്ഥം ആടിന്റെ ചാട്ടം എന്നാണ്. ആടുകൾക്ക് സുഗമമായി ഒരു കരയിൽ നിന്ന് അടുത്ത കരയിലേക്ക് ചാടാവുന്നതിലാണ് ഈ പേരു വന്നത്.
കാവേരി ഇടുങ്ങിയ പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഒഴുകുമ്പോൾ വെള്ളം കൂടുതൽ ശക്തമായാണ് ഒഴുകുക. ഇതാണ് ഇതിന് ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ഉണ്ടാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് സന്ദർശനത്തിന് അനുകൂലം.
Photo: Karthik Prabhu
ശിവാനസമുദ്രം - 110 കിലോമീറ്റർ
ബാംഗ്ലൂരിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് ശിവാന സമുദ്രം സ്ഥിതി ചെയ്യുന്നത്. മൈസൂരിൽ നിന്ന് 83 കിലോമീറ്ററും ഹാസനിൽ നിന്ന് 83 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ശിവാനസമുദ്രത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ് ശിവനസമുദ്രം വെള്ളച്ചാട്ടം. കാവേരിനദിയുടെ ഗഗന ചുക്കി, ഭരചുക്കി എന്നീ രണ്ടു കൈവഴികള്‍ ഇരുനൂറടി താഴേക്കു പതിച്ചാണ് ഈ വെള്ളച്ചാട്ടമുണ്ടാകുന്നത്. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ ഇവിടെയാണ് നിലകൊള്ളുന്നത്. കൂടുതൽ വായിക്കാം
Photo: Anaamik
ഹൊഗനക്കൽ - 180 കിലോമീറ്റർ
തമിഴ് നാട്ടിലെ ധർമ്മപുരി ജില്ലയിൽ, കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് 130കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള ജലവും, ബോട്ട് യാത്രയും ഏറെ പ്രസിദ്ധമാണ്. ഇവിടെ കാണുന്ന കാര്‍ബണ്‍ അടങ്ങിയ പാറകള്‍ സൗത്ത് ഏഷ്യയിലെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്നവയാണ്. വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തി കുറയും. കൂടുതൽ വായിക്കാം
Photo: Xtraordinarykid