Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തുള്‍ജാപൂര്‍ » കാലാവസ്ഥ

തുള്‍ജാപൂര്‍ കാലാവസ്ഥ

ശൈത്യകാലത്ത് മനോഹരമായ കാലാവസ്ഥയാണ് തുള്‍ജാപൂരില്‍. ജൂലൈ മുതലും മഴമാറിയ കാലത്തുമാണ് തുള്‍ജാപൂര്‍ സന്ദര്‍ശിക്കാനായി നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് തുള്‍ജാപൂര്‍ യാത്ര അഭികാമ്യമല്ല.  

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയ്ക്ക് ശേഷമുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് തുള്‍ജാപൂരില്‍. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് തുള്‍ജാപൂര്‍ യാത്രയ്ക്ക് പറ്റിയ സമയം. 8 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില.