വര്‍ഷം മുഴുവനും ഏറെക്കുറെ പ്രസന്നമായ കാലാവസ്ഥയാണ് വല്‍സാദില്‍ അനുഭവപ്പെടുന്നത്. വേനല്‍ക്കാലം സാമാന്യം ചൂടുള്ളതാണ്. ശൈത്യകാലത്താണ് സുഖകരമായ കാലാവസ്ഥയുള്ളത്. മഴക്കാലത്തും സാമാന്യം തെളിഞ്ഞ കാലാവസ്ഥയാണ്. കടുത്തമഴയൊന്നും ഇവിടെ പെയ്യാറില്ല.
വല്‍സാദിലെ വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ മെയ് വരെയാണ്. ഇക്കാലത്ത് 22 ഡിഗ്രിസെല്‍ഷ്യസിനും, 40 ഡിഗ്രിസെല്‍ഷ്യസിനും ഇടയിലാണ് അന്തരീക്ഷ താപനില.
ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് വല്‍സാദിലെ മഴക്കാലം. ഇക്കാലത്ത് കനത്ത മഴയൊന്നും പെയ്യാറില്ല. അന്തരീക്ഷതാപവും ഇക്കാലത്ത് സുഖകരമായ നിലയിലാണ്.
ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് ശൈത്യകാലം. ഇക്കാലത്താണ് വല്‍സാദ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്ത് അന്തരീക്ഷ താപനില 12 ഡിഗ്രിസെല്‍ഷ്യസിനും, 31 ഡിഗ്രിസെല്‍ഷ്യസിനും ഇടയിലാണ്.