Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാസ്‌കോ ഡ ഗാമ » ആകര്‍ഷണങ്ങള് » മോര്‍മുഗോ ഫോര്‍ട്ട്

മോര്‍മുഗോ ഫോര്‍ട്ട്, വാസ്‌കോ ഡ ഗാമ

7

കടല്‍ത്തീരത്തുള്ള ഒരു കോട്ടയാണിത്. ഏകദേശം ആറ് മൈല്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മോര്‍മുഗിലെ കോട്ട 1624ല്‍ പോര്‍ട്ടുഗീസുകാരാണ് പണികഴിപ്പിച്ചത്. കടലില്‍നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാനായി പോര്‍ട്ടുഗീസുകാര്‍ പണികഴിപ്പിച്ച ഈ കോട്ട ഇന്ന് ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. മര്‍ഗോവ തുറമുഖത്തിനും വാസ്‌കോയ്ക്കും അടുത്തായാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.

ചരിത്രപ്രാധാന്യം

തുറമുഖവും കടലില്‍നിന്നുള്ള ആക്രമണങ്ങളും തടയാന്‍ വേണ്ടി പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ചതാണ് ഈ കോട്ട. കോട്ടയുടെ പ്രധാന കവാടത്തില്‍ത്തന്നെ പോര്‍ട്ടുഗീസ് ഭരണാധികാരികളായ കിംഗ് ഡോം ഫിലിപ്, ഡോം ഫ്രാന്‍സിസ് ഡാ ഗാമ തുടങ്ങിയവരുടെ പേരും സന്ദേശങ്ങളും കൊത്തിവച്ചിട്ടുണ്ട്. കോട്ട ഉദ്ഘാടനം ചെയ്ത വൈസ്രോയിയുടെ ഓര്‍മയ്ക്കായാണ് ശിലാന്യാസനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു. 1703 ല്‍ വൈസ്രോയി തലസ്ഥാനമായ മര്‍ഗോവയിലേക്ക് മാറി. കാലക്രമേണ കോട്ട മറാത്തര്‍ കീഴടക്കുകയും പോര്‍ട്ടുഗീസുകാര്‍ പഴയ ഗോവയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു.

മൂന്ന് വെടിമരുന്നറ, അഞ്ച് ജയിലറകള്‍, പുറങ്കോട്ടകള്‍, ഒരു പള്ളി, പിന്നെ കോട്ട കാവല്‍ക്കാര്‍ക്ക് താമസിക്കാനുള്ള സ്ഥലം എന്നിവയാണ് ഇന്ന് കോട്ടയിലുള്ളത്. പത്ത് കിലോമീറ്ററോളം പരന്നുകിടക്കുന്ന പ്രദേശമാണിത്. വാര്‍കാ ബീച്ചിലേക്ക് ഇവിടെ നിന്നും ഒരു കല്ലെടുത്തെറിഞ്ഞാലെത്തുന്ന ദൂരം മാത്രമേയുള്ളൂ. വേനല്‍ക്കാലത്താണ് കോട്ട കാണാന്‍ എത്താന്‍ ഏറ്റവും പറ്റിയ സമയം.  ഗോവയിലെ ഡബോലിം എയര്‍പോര്‍ട്ടില്‍ നിന്നും അടുത്താണ് കോട്ട. വാസ്‌കോയില്‍ നിന്നും ഏതാണ്ട് നാലുകിലോമീറ്റര്‍ അകലമുണ്ട് ഇവിടേക്ക്. ബസ്, കാബ്‌സ്, റിക്ഷ തുടങ്ങിയവയില്‍ ഇവിടെയെത്തിച്ചേരാം, അല്ലെങ്കില്‍ ബൈക്കോ മറ്റ് വാഹനങ്ങളോ വാടകയ്‌ക്കെടുത്ത് ഓടിച്ചുവരികയുമാകാം.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri