Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വേളാങ്കണ്ണി » കാലാവസ്ഥ

വേളാങ്കണ്ണി കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ വേളാങ്കണ്ണി സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം. വേനല്‍ക്കാലത്ത്‌ കടുത്ത ചൂട്‌ അനുഭവപ്പെടും. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലത്ത്‌ ചൂട്‌ താരതമ്യേന കുറവായിരിക്കും. അതിനാല്‍ ചെറിയ സന്ദര്‍ശനങ്ങള്‍ക്ക്‌ ഈ സമയം തിരഞ്ഞെടുക്കാവുന്നതാണ്‌. ഒക്ടാബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയത്ത്‌ നല്ല കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ തന്നെയാണ്‌ പള്ളിയിലെ ആഘോഷങ്ങള്‍ നടക്കുന്നതും. അതിനാല്‍ ഈ സമയമാണ്‌ വേളാങ്കണ്ണി സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ വേളാങ്കണ്ണിയില്‍ കടുത്ത ചൂടാണ്‌ അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില 28 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. വൈകുന്നേരങ്ങളില്‍ കടല്‍ക്കാറ്റ്‌ ചൂടിന്‌ ശമനം നല്‍കും. ഏപ്രില്‍ മുതല്‍ മെയ്‌ വരെയുള്ള സമയത്താണ്‌ വേനല്‍ കടുക്കുന്നത്‌. അതിനാല്‍ ഈ കാലയളവിലെ സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലത്ത്‌ തീരെ മോശമല്ലാത്ത മഴ ഇവിടെ ലഭിക്കും. മെച്ചപ്പെട്ട കാലാവസ്ഥയും സുന്ദരമായ പ്രകൃതിയും ഈ സമയത്തെ സവിശേഷതയാണ്‌. മഴക്കാലത്ത്‌ ബീച്ചും വിജനമായിരിക്കും. എന്നാല്‍ മഴക്കാലത്തും വിശ്വാസികള്‍ വേളാങ്കണ്ണി സന്ദര്‍ശിക്കാറുണ്ട്‌.

ശീതകാലം

ശൈത്യകാലത്ത്‌ വേളാങ്കണ്ണിയില്‍ സുഖകരമായ കാലാവസ്ഥ പ്രതീക്ഷിക്കാം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത്‌ താപനില 21 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. പള്ളിയില്‍ ഉത്സവം നടക്കുന്ന സമയമായതിനാല്‍ ക്രിസ്‌മസിനോട്‌ അനുബന്ധിച്ച്‌ ധാരാളം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്‌. പള്ളിയിലെ വിശേഷ സമയമാണ്‌ ഉത്സവനാളുകള്‍ കണക്കാക്കപ്പെടുന്നത്‌.