1537ലാണ് ഈ ബസദി പണിതിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ശിലാലിഖിതങ്ങള്‍ ഇവിടെത്തന്നെ കാണാന്‍ കഴിയും. ജൈനമതത്തിലെ 24 തീര്‍ത്ഥങ്കരന്മാരുടെയും പ്രതികളാണ് ഇവിടെയുള്ളത്. എല്ലാം നില്‍ക്കുന്ന രീതിയിലുള്ളതാണ്. തീര്‍ത്ഥങ്കര പ്രിതമകളുടെ ഇടത്തും വലത്തുമായി പത്മാവതി ദേവി, സരസ്വതി ദേവീ എന്നിവരുടെ പ്രതിമകളും കാണാം. കര്‍ണാടകത്തിലെ ജൈനമതക്കാര്‍ അമ്മാനവരു എന്നാണ് ദേവി പത്മാവതിയെ വിശേഷിപ്പിക്കുന്നത്. പത്മാവതിയുടെ പ്രതിഷ്ഠ കൂടിയുള്ളതിനാലാണ് 24 തീര്‍ത്ഥങ്കര ബസദിയെ അമ്മാനവരു ബസദി എന്നുകൂടി വിളിയ്ക്കുന്നത്.



Click it and Unblock the Notifications