ജൈനക്ഷേത്രങ്ങള്‍ കാണാന്‍ വെനൂരിലേയ്ക്ക്

ഹോം » സ്ഥലങ്ങൾ » വെനൂര്‍ » ഓവര്‍വ്യൂ

കര്‍ണാടകത്തിലെ പ്രമുഖ ജൈനമത തീര്‍ത്ഥാടന കേന്ദ്രമാണ് ദക്ഷിണ കന്നഡ ജില്ലയിലുള്ള വെനൂര്‍. ഗുരുപുര്‍ നദിക്കരയിലുള്ള ഈ കൊച്ചു പട്ടണം ഒരുകാലത്ത് സര്‍വ്വ ഐശ്വര്യങ്ങളും കളിയാടിയിരുന്ന സ്ഥലമായിരുന്നു. അജില സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നുവത്രേ ഒരുകാലത്ത് വെനൂര്‍. രാജ്യത്തെ പ്രമുഖ ജൈനമതകേന്ദ്രങ്ങളില്‍ ഒന്നാണിത്. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്മാരിലൊരാളായ ഗോമടേശ്വരന്റെ 35 അടി ഉയരമുള്ള ഭീമന്‍ കല്‍പ്രതിമയാണ് വെനൂരിലെ ഏറ്റവും വലിയ ആകര്‍ഷണ ഘടകം.

ജൈമനതകേന്ദ്രമാണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ദേശം, ഭാഷ, മതം എന്നീ വ്യത്യാസങ്ങളേതുമില്ല. വെനൂരിലും പരിസരത്തുമായി വാസ്തുവിദ്യാ വിസ്മയങ്ങളായി നില്‍ക്കുന്ന ഏറെ ക്ഷേത്രങ്ങളും മറ്റ് ചരിത്രശേഷിപ്പുകളുമുണ്ട്. പാരമ്പര്യവും ചരിത്രവും അന്വേഷിച്ചെത്തുന്നവര്‍ക്കും വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍ കൊതിയ്ക്കുന്നവര്‍ക്കും പറ്റിയ സ്ഥലമാണ് വെനൂര്‍.

1604ല്‍ ജൈന രാജാവായിരുന്ന തിമ്മണ്ണ അജിലയാണ് ഗോമടേശ്വരന്റെ വലിയ പ്രതിമ ഇവിടെ പണികഴിപ്പിച്ചത്. കര്‍ണാടകത്തില്‍ ഇതുള്‍പ്പെടെ ഇത്തരത്തില്‍ നാല് ഗോമടേശ്വര പ്രതികളാണുള്ളത്. ഇതുകൂടാതെ വെനൂര്‍ ഏറെ ജൈന ബസതികളുണ്ട്. ഇവിടെയുള്ള പുരാതനക്ഷേത്രങ്ങളില്‍ രണ്ടെണ്ണം ഗോമടേശ്വര പ്രതിയുടെ അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. സഹ്യാദ്രിനിരകളൊരുക്കുന്ന മനോഹരമായ കാഴ്ചകളും പുരാതന ക്ഷേത്രങ്ങളുമെല്ലാം ചേര്‍ന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു അന്തരീക്ഷം ഇവിടെ കാണാന്‍ കഴിയും. കര്‍ക്കളയിലെ ധര്‍മ്മസ്ഥലയുമായി വളരെ അടുത്താണ് വെനൂരിന്റെ കിടപ്പ്. മംഗലാപുരത്തുനിന്നും റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെയെത്താം.

Please Wait while comments are loading...