പതിനാറാമത്തെ തീര്‍ത്ഥങ്കരനായിരുന്ന ശാന്തിനാഥനാണ് ഇവിടുത്തെ പ്രതിഷ്ഠ. ശാന്തിനാഥന്റെ വെങ്കലപ്രതിമയാണ് ഇവിടെയുള്ളത്. തിമ്മരാജയുടെ മൂന്നാമത്തെ ഭാര്യയായിരുന്ന ബിന്നാനി ദേവിയാണേ്രത ഇത് പണികഴിപ്പിച്ചത്. അക്കന്‍ഗല ബസതിയ്ക്കടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ചാരുകീര്‍ത്തി സ്വാമിയുടെ അനുഗ്രഹത്തെക്കുറിച്ചുള്ള ലിഖിതങ്ങള്‍ ഇവിടെ കാണാന്‍ കഴിയും. ബിന്നാനി ബസതിയുടെ തെക്കുഭാഗത്തായി ബ്രഹ്മാവിന്റെ തൂണും കാണാം.



Click it and Unblock the Notifications