ഒറ്റക്കല്ലില്‍ തീര്‍ത്തതാണ് 35 അടിഉയരമുള്ള ഈ പ്രതമി. അജില രാജാവായ തിമ്മണ്ണയുടെ നിര്‍ദ്ദേശപ്രകാരം അമരശില്‍പി ജകനാചാരിയാണ് ഈ ശില്‍പം പണിതതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഫാല്‍ഗുനി നദിയുടെ തീരത്താണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കര്‍ണാടകത്തിലെ നാല് പ്രധാന ബാഹുബലി പ്രതിമകളില്‍ ഉള്‍പ്പെടുന്ന ഇത് ഇക്കൂട്ടത്തില്‍ ഏറ്റവും ചെറുതാണ്.
കര്‍ക്കള, ധര്‍മ്മസ്ഥല, ശ്രാവണബല്‍ഗോള എന്നിവിടങ്ങളിലാണ് മറ്റ് പ്രതിമകളുള്ളത്). പ്രത്യേകിച്ച് താങ്ങുകളൊന്നുമില്ലാതെ ഉയര്‍ത്തിപ്പണിത തറയിലാണ് വെനൂരിലെ ബാഹുബലി പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇതുതന്നെയാണ് ഇതിന്റെ പ്രത്യേകതയും.



Click it and Unblock the Notifications