വെനൂര്‍ ഗ്രാമത്തിന്റെ കിഴക്കുഭാഗത്താണ് പാര്‍ശ്വനാഥ ബസതി. പാര്‍ശ്വനാഥന്റെ വെങ്കലപ്രതിമയാണ് ഇവിടെയുള്ളത്. ഗോമടേശ്വര പ്രതിമയുടെ പിന്‍ഭാഗത്തായിട്ടാണ് ഇതിന്റെ സ്ഥാനം. 1936ല്‍ ഈ ബസതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. മൂഡബിദ്രി ജൈന മഠത്തില്‍ നിന്നുള്ള ശ്രീ ചാരുകീര്‍ത്തി ഭട്ടാരാഖ സ്വാമിജിയാണ് അന്ന് പുനര്‍നിര്‍മ്മാണം നടത്തിയതെന്ന് രേഖകളില്‍ കാണാം.



Click it and Unblock the Notifications