Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിശാഖപട്ടണം » കാലാവസ്ഥ

വിശാഖപട്ടണം കാലാവസ്ഥ

വിശാഖ പട്ടണം സന്ദര്‍ശിക്കാന്‍ ഏറ്റവും മെച്ചപ്പെട്ട സമയം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് .കാലാവസ്ഥ വളരെ ആഹ്ലാദ  വിധം പ്രസന്നമായിരിക്കും അപ്പോള്‍..  ദീവാലി, നവരാത്രി പ്രധാന ഉത്സവങ്ങള്‍ നടക്കുന്നത് ഇക്കാലത്താണ് . സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വിശാഖ ഉത്സവം നടക്കുന്നത് ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ ആണ് .

വേനല്‍ക്കാലം

മാര്ച്ചു മുതല്‍ മെയ്‌ വരെയാണ്  വേനല്‍ക്കാലം . 45 ഡിഗ്രീ സെല്‍ഷ്യസ് വരെ  താപ നില ഉയര്‍ന്നു നില്‍ക്കും ഈ സമയം ഈര്‍പ്പവും  അധികമായിരിക്കും ഈ മോശം കാലാവസ്ഥ  വിശാഖ പട്ടണം സന്ദര്‍ശനത്തിനു  തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

വിശാഗില്‍  ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള   മാസങ്ങളില്‍ കനത്ത മഴലഭിക്കുന്നു . മഴ സഞ്ചാരികളെ യാത്രയില്‍ നിന്ന് തടയുമെങ്കിലും താപ നിലയില്‍ വളരെ നല്ല മാറ്റം ഉണ്ടാകുമെന്നതിനാല്‍ അന്തരീക്ഷം പ്രസന്നമായിരിക്കും.

ശീതകാലം

ശീത കാലമാണ് വിശാഗ് സന്ദര്‍ശിക്കാന്‍   പറ്റിയ നല്ല സമയം. ഡിസംബര്‍   മുതല്‍ ഫെബ്രുവരി വരെയാണു തണുപ്പുകാലം. താപനില   18 ഡിഗ്രീ സെല്‍ഷ്യസ് വരെ താണും 30 വരെ ഉയര്‍ന്നും നിന്നേക്കും. വളരെ പ്രസന്നമായ കാലാവസ്ഥ , നവരാത്രി, ദീവാലി , വിശാഖ ഉത്സവം തുടങ്ങിയ ആഘോഷങ്ങള്‍ ഈ മാസങ്ങളിലാണ്  നടക്കുക.