Elizabeth Joseph       Mar 16, 2023

 ഇടുക്കിയിൽ ഓരോ കോണിലും ഓരോ കാഴ്ചകളുണ്ട്. ഇവയോരോന്നും കണ്ടുതീർക്കുക അസാധ്യമാണ്

ഇടുക്കി യാത്രയിൽ  ഒരിക്കലെങ്കിലും നിർബന്ധമായും കണ്ടിരിക്കേണ്ട 7 സ്ഥലങ്ങൾ പരിചയപ്പെടാം

മൂന്നാർ  തേയിലത്തോട്ടങ്ങൾ,ഡാം , വെള്ളച്ചാട്ടം, ട്രക്കിങ്, റിസോർട്ടുകൾ തുടങ്ങിയവയാണ് ഇവിടെയുള്ളത്.

മീശപ്പുലിമല കേരളത്തിലെ ഏറ്റവും മികച്ച ട്രക്കിങ് സ്പോട്ടുകളിൽ ഒന്നാണ് മീശപ്പുലിമല

ഇടുക്കി ഡാം ലോകപ്രസിദ്ധമായ അണക്കെട്ടായ ഇടുക്കി രാജ്യത്തെ ആദ്യ ആർച്ച് ഡാം ആണ്.

കാൽവരി മൗണ്ട് ഇടുക്കിയിലെ ഏറ്റവും ഭംഗിയുള്ള വ്യൂ പോയിന്റെ ആണ് കട്ടപ്പനയ്ക്ക് സമീപത്തുള്ള കാൽവരി മൗണ്ട്. ഇടുക്കി ഡാമിൻറെ കാഴ്ചയാണ് ഇവിടെനിന്നു കാണുന്നത്t

രാമക്കൽമേട് തമിഴ്നാട്ടിലെ താഴ്വാരങ്ങളുടെ കാഴ്ചയും നിർത്താതെ വീശുന്ന കാറ്റും ആണ്    കേരള തമിഴ്നാട് അതിർത്തിയിലെ രാമക്കൽ മേട്ടിലുള്ളത്.

ഇരവികുളം നാഷണൽ പാർക്ക് കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള വന്യജീവി സംരക്ഷണ കേന്ദ്രമായ ഇവിടെ വരയാടുകൾ സംരക്ഷിക്കപ്പെടുന്നു. ആനമുടി ഇതിന്റെ ഭാഗമാണ്.

തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഇടുക്കിയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ് തൊടുപുഴയ്ക്ക് സമീപമുള്ള തൊമ്മൻകുത്ത് വെള്ളച്ചാട്ടം. 7 വെള്ളച്ചാട്ടങ്ങളാണ് ഇതിന്റെ ഭാഗമായുള്ളത്.