കണ്ണൂരിന്റെ കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന പാലക്കയം തട്ട് മുതല്‍ തലശ്ശേരി വരെ
Elizabath Joseph
പാലക്കയം തട്ട്
കണ്ണൂരിന്‍റെ ആകാശക്കാഴ്ച ഏറ്റവും അതിന്‍റെ ഏറ്റവും ഭംഗിയില്‍ കാണുവാന്‍ സാധിക്കുന്ന ഇടമാണ് പാലക്കയം തട്ട്. മലമുകളിലെ പച്ചപ്പിന്റെ കൂടാരത്തിലേക്ക് കയറുന്ന അനുഭവമാണ് പാലക്കയം തട്ട് സഞ്ചാരികള്‍ക്ക് നല്കുക.
പൈതല്‍മല
കണ്ണൂരിന്റെ കാഴ്ചകളുടെ വിസ്മയം തീര്‍ക്കുന്ന മറ്റൊരു സ്ഥലമാണ് പൈതല്‍മല. കോടമഞ്ഞില്‍ പുതച്ചു കിടക്കുന്ന കാടും ട്രക്കിങ്ങും പുല്‍മേടുകളുമെല്ലാം പൈതല്‍ മലയുടെ പ്രത്യേകതയാണ്
കണ്ണൂര്‍ കോട്ട
സെന്റ് ആഞ്ജലോ കോട്ട എന്നറിയപ്പെടുന്ന കണ്ണൂര്‍ കോട്ട കണ്ണൂരിലെ പ്രധാന ചരിത്രനിര്‍മ്മിതിയാണ്. പോര്‍ച്ചുഗീസുകാരാണ് ആദ്യമിത് നിര്‍മ്മിച്ചത്. അറബിക്കടലിന് അഭിമുഖമായാണ് ഇതുള്ളത്.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചും കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ചും ആണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്. 5 കിമീ ആണ് ഇതിന്റെ നീളം.
തലശേരി
കേക്കിന്‍റെയും ക്രിക്കറ്റിന്‍റെയും നാടായ തലശ്ശേരി സഞ്ചാരികളുടെ പറുദീസായാണ്. തലശ്ശേരിയുടെ മലബാര്‍ രുചികളും പലഹാരങ്ങളും ബിരിയാണിയും ലോകപ്രസിദ്ധമാണ്.
ധർമ്മടം തുരുത്ത്
അറബിക്കടിലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ധർമ്മടം തുരുത്ത് കണ്ണൂരിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. വേലിയിറക്ക സമയത്ത് മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന ഇടമാണിത്.
പയ്യാമ്പലം ബീച്ച്
കണ്ണൂരുകാർ ഒഴിവു സമയങ്ങൾ ചിലവഴിക്കുവാൻ തിരഞ്ഞെടുക്കുന്ന ഇടമായ പയ്യാമ്പലം വിദേശികളുടെ ഇടയിലും പ്രശസ്തമാണ്. കടൽക്കാഴ്ചകൾക്കും പ്രസന്നമായ കാലവസ്ഥയ്ക്കുമാണ് ഇവിടം പേരുകേട്ടിരിക്കുന്നത്.
കാഞ്ഞിരക്കൊല്ലി
ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രമാണ് കാഞ്ഞിരക്കൊല്ലി. പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി താഴേക്ക് എത്തുന്ന അളകാപുരി വെള്ളച്ചാട്ടമാണ് ഇവിടുത്തെ ആകര്‍ഷണം.
ചൂട്ടാട് ബീച്ച്
കേട്ടറിഞ്ഞ് സഞ്ചാരികളെത്തുന്ന ബീച്ചാണ് പഴയങ്ങാടിക്ക് സമീപമുള്ള ചൂട്ടാട് ബീച്ച്
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
പറശ്ശിനിക്കടവില്‍ വളപട്ടണം നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന മുത്തപ്പന്‍ ക്ഷേത്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. വർഷത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന അപൂര്‍വ്വ ക്ഷേത്രമാണിത്.
പട്ടുമല മുതല്‍ മര്‍മല വരെ... വാഗമണ്‍ യാത്രയില്‍ കാണാം ഈ സ്ഥലങ്ങള്‍