കാലമിത്രയേറെ പുരോഗമിച്ചിട്ടും തീര്‍ത്തും ശാന്തമായി നില്‍ക്കുന്ന അപൂര്‍വ്വം ഭൂപ്രദേശങ്ങളിലൊന്നാണ് വാഗമണ്‍.. കുന്നും മലയും പച്ചപ്പും പുല്‍മേടും തണുപ്പ് നിറഞ്ഞ കാലാവസ്ഥയും എന്നും വാഗമണ്ണിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. വാഗമണ്ണിലെ അതിമനോഹരമായ ഭൂപ്രകൃതി എന്നും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കണ്ടുതീര്‍ക്കുവാന്‍ ഒരുപാടിടങ്ങള്‍ വാഗമണ്ണിലുണ്ട്. മൊട്ടക്കുന്നും പൈന്‍ഫോറസ്റ്റും തങ്ങളുപാറയും മാത്രമല്ല, വ്യത്യസ്ത യാത്രാനുഭവം നല്കുന്ന മാര്‍മല വെള്ളച്ചാട്ടവും ഹൈക്കിങ്ങിന്‍റെ അനുഭവം നല്കുന്ന ഇല്ലിക്കല്‍കല്ലും ഇവിടേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാം. വാഗമണ്‍ യാത്രയില്‍ പോയിരിക്കേണ്ട പ്രധാന സ്ഥലങ്ങളെക്കുറിച്ച് വായിക്കാം

വാഗമണ്‍ പൈന്‍ ഫോറസ്റ്റ്
വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ ആദ്യം പോകുന്ന സ്ഥലങ്ങളിലൊന്നാണ് വാഗമണ്‍ പൈന്‍ ഫോറസ്റ്റ്. ഏക്കറുകണക്കിന് സ്ഥലത്തായി നട്ടുവളര്‍ത്തിയിരിക്കുന്ന പൈന് കാട് നിങ്ങള്‍ ഒരു പ്രകൃതി സ്നേഹിയാണെങ്കില്‍ നിര്‍ബന്ധമായും കണ്ടിരിക്കണം. ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ട ഈ വനം സിനിമാകാര്‍ക്കിടില്‍ പ്രസിദ്ധമായ ഷൂട്ടിങ് ലൊക്കേഷനും കൂടിയാണ്.
വാഗമണ്‍ ടൗണില്‍ നിന്നം നാല് കിലോമീറ്റര് ദൂരയാണ് ഇവിടമുള്ളത്.

മര്‍മല വെള്ളച്ചാട്ടം
വാഗമണ്ണിലെ ഓഫ്ബീറ്റ് ഇടമാണ് മാര്‍മല വെള്ളച്ചാട്ടം. അധികമാരും അങ്ങനെ എത്തിച്ചേരാത്ത ഈ പ്രദേശം വാഗണ്‍-ഈരാറ്റുപേട്ട റൂട്ടിലാണുള്ളത്. പച്ചപ്പു നിറഞ്ഞ പശ്ചാത്തലത്തിലാണ് ഇതുള്ളത്. ഇന്ന് വാഗമണിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മർമല വെള്ളച്ചാട്ടം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്
ഈരാറ്റുപേട്ട-വെള്ളാനി-മാര്‍മല റോഡിലാണ് ഈ വെള്ളച്ചാട്ടമുള്ളത്.

തങ്ങളുപാറ
മൂന്നാറിലെ ആത്മീയ കേന്ദ്രങ്ങളിലൊന്നാണ് തങ്ങളുപാറ. തീര്‍ത്ഥാടന കേന്ദ്രമാണെങ്കില്‍ കൂടിയും നിരവധി സഞ്ചാരികള്‍ ഇവിടുത്തെ ഭംഗി ആസ്വദിക്കുവാനായി എത്തുന്നു. വാഗമണ്ണില്‍ സന്ദർശിക്കാൻ സാധിക്കുന്ന ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് തങ്ങൾപ്പാറ. സൂഫി സന്യാസിയായിരുന്ന ഹസ്രത്ത് ഷെയ്ഖ് ഫരീദുദ്ദീൻ ബാബയുടെ വിശ്രമ സ്ഥലമായിരുന്നു ഇവിടം. ഇന്ന് ഇവിടെ ഒരു ശവകുടീരം കാണാം. മലയുടെ മുകളില്‍ പാറക്കല്ലില്‍ കയറിനിന്നാല്‍ സമീപ്രദേശത്തിന്‍റെ മികച്ച കാഴ്ച ലഭ്യമാകും.

വാഗമണ്‍ തടാകം
വാഗമണ്ണിലെ ഏറ്റവും പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകളിലൊന്നാണ് വാഗമണ്‍ ലേക്ക് നല്കുന്നത്. ഒരു മരപ്പാലത്തിനാല്‍ തേയിലക്കാടുകളുടെ കരയിലേക്ക് ചേര്‍ന്നൊഴുകുന്ന തടാകവും അവിടുത്തെ ഒരു വീടുമാണ് ഇവിടെ കാണുവാനുള്ളത്. ഇവിടെ ബോട്ടിങ് നടത്തുവാന്‍ സൗകര്യമുണ്ട്. ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള വാഗമൺ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണിത്.
ഏലപ്പാറ റോഡില്‍ വാഗമണ്ണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.

കുരിശുമല
വാഗമണ്ണിന്‍റെ സൗന്ദര്യവും നിശബ്ദതയും അനുഭവിക്കണമെങ്കില്‍ കയറിച്ചെല്ലേണ്ട ഇടമാണ് കുരിശുമല. ബെൽജിയംകാരനായ ഫ്രാന്‍സിസ് മാഹിയു ആണ് 1958 ല്‍ ഇവിടെ ആശ്രമം സ്ഥാപിച്ചത്. കുരിശുമല പശുവളര്‍ത്തല്‍ കേന്ദ്രമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. സന്ദർശകർക്ക് രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം.

വാഗമണ്‍ മൊട്ടക്കുന്ന്
വാഗമണ്ണില്‍ ഒഴിവാക്കരുതാത്ത മറ്റൊരു സ്ഥലമാണ് വാഗമണ്‍ മൊട്ടക്കുന്ന്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന മൊട്ടക്കുന്നാണ് ഇവിടുത്തേത്. ഓരോ സീസണുമനുസരിച്ച് കുന്നുകളുടെ നിറവും കാഴ്ചകളും മാറും.

മുരുഗന്‍മല
വാഗമൺ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നായ മുരുകൻ മല, മുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്ന മനോഹരമായ റോക്ക് കട്ട് ക്ഷേത്രമാണ്. പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകളാണ് ഇവിടുള്ളത്. കുരിശുമല-തങ്ങളുപാറ റോഡിലാണ് ഇതുള്ളത്.

പട്ടുമല പള്ളി
വാഗമണിൽ നിന്ന് 32 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് വാഗമണിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലായി വളരെ വ്യത്യസ്തമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയമാണിത്. സമാധാനം നിറഞ്ഞ ഞരു യാത്രയ്ക്ക് ഇവിടം തിരഞ്ഞെടുക്കാം.
അഴീക്കോട് മുതല്‍ ആനയിറങ്കല്‍ വരെ..നാട്ടില്‍ ചൂണ്ടയിടാന്‍ പറ്റിയ സ്ഥലങ്ങളിതാ
ജീവിക്കുന്ന കോട്ട മുതല്‍ ഇന്ത്യയിലെ വന്മതില് വരെ... രാജസ്ഥാന് മലമുകളിലെ ആറുകോട്ടകള്‍
PC:Iaminfo