Tap to Read ➤
ഒന്നൊന്നര സാഹസികത, ഇഷ്ടമാണേൽ കേറി പോര്..ഇതാ ഇന്ത്യയിലെ ആ സ്ഥലങ്ങൾ
ഇന്ത്യയിൽ നിങ്ങൾ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട സാഹസിക വിനോദങ്ങൾ
Elizabath Joseph
പലതരത്തിലുള്ള സാഹസിക വിനോദങ്ങൾ ഇന്ത്യയിലുണ്ട്. ആർത്തലച്ചൊഴുകുന്ന നദിയിലെ റിവർ റാഫ്ടിങ് മുതൽ ഹിമാലയത്തിൽ മഞ്ഞുമലയിലെ ക്യാംപിങ് വരെ ഇതിൽപ്പെടും.
ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട ചില സാഹസിക വിനോദങ്ങൾ പരിചയപ്പെടാം...
പാരാഗ്ലൈഡിങ്
ഇതിനായി അധികമൊന്നും സഞ്ചരിക്കേണ്ട ആവശ്യമില്ല.. നമ്മുടെ വാഗമണ്ണിൽ പാരാഗ്ലൈഡിങ് ഉണ്ട്.
റിവർ റാഫ്ടിങ്
കലങ്ങികുതിച്ചൊഴുകുന്ന നദിയിൽ റാഫ്ടിലൂടെ ജീവൻ പണയംവെച്ച് പോകണ്ടെ? ഋഷികേശിലും ഡണ്ടേലിയിലുമെല്ലാം ഇതുണ്ട്
ഹിമാലയത്തിലെ ക്യാംപിങ്
ഹിമാലയത്തിലെ പർവ്വതങ്ങളിൽ ഒരിക്കലെങ്കിലും നടന്നു കയറണം.. ഒരു ദിവസം രാത്രി തങ്ങാം.
സ്കീയിങ്
ഗുൽമാർഗിലും ഔലിയിലുമെല്ലാം ഏറ്റവും മികച്ച സ്കീയിങ് അനുഭവം സ്വന്തമാക്കാം
ഹോട്ട് എയർ ബലൂൺ
വളരെ രസകരമായ ഒരു സാഹസിക വിനോദമാണിത്. കേൾക്കുന്നതിലെ ഭീകരതയെ നിഷ്പ്രഭമാക്കുന്നതാണ് കയറുമ്പോഴുള്ള അനുഭവം
സ്നോർക്കലിങ്
കടലിനടിയിലെ ലോകം കാണാൻ ആൻഡമാനുണ്ട്, തർക്കാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളുണ്ട്.
ചാദാർ ട്രക്ക്
ലഡാക്കിൽ ശൈത്യത്തിൽ തണുത്തുറഞ്ഞുപോയ നദിക്കുകുറുകേ നടക്കുന്ന ട്രക്കിങ്ങാണിത്.
സർഫിങ്ങ്
കടലിലെ തിരകളിൽ സാഹസികരാകുന്ന സർഫിങ്ങിന് ഗോവയും പോണ്ടിച്ചേരിയും വർക്കലയുമുണ്ട്.
ട്രക്കിങ്
ഹിമാചലിലും ഉത്തരാഖണ്ഡിലും ഇഷ്ടംപോലെ ട്രക്കിങ് റൂട്ടുകളുണ്ട്.
യൂറോപ്യൻ ഫീലിൽ ഒരു ഇന്ത്യൻ ക്രിസ്മസ്.. ഈ ക്രിസ്മസ് ആഘോഷം മഞ്ഞിൽ
വിന്‍റർ ക്രിസ്മസ്