Tap to Read ➤

താജ് മഹലിലെ അടച്ചിട്ട മുറികളുടെ ചിത്രം പുറത്ത്

എഎസ് ഐ പുറത്തുവിട്ട താജ്മഹലിലെ അടച്ചിട്ട മുറികളുടെ ചിത്രങ്ങള്‍ കാണാം
Elizabath Joseph
കഴിഞ്ഞ കുറച്ചു നാളുകളായി വലിയ വിവാദങ്ങളാണ് താജ്മഹലിനെ ചൊല്ലി നടന്നുകൊണ്ടിരിക്കുന്നത്
താജ്മഹലിൽ ഹിന്ദു ദൈവ വിഗ്രഹമുണ്ടെന്നായിരുന്നു ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇൻ ചാർജായ രജനീഷ് സിംഗ് ആരോപിച്ചത്
സ്മാരകത്തിന്റെ അടഞ്ഞുകിടക്കുന്ന 22 മുറികളും തുറക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
താജ് മഹൽ നിർമിച്ചിരിക്കുന്ന സ്ഥലം ജയ്പുർ മഹാരാജാവിന്റേതാണെന്നായിരുന്നു ബിജെപി എംപി ദിയാ കുമാരിയുടെ ആരോപണം.
മുഗൾ ചക്രവർത്തിയായ ഷാജഹാൻ ജയ്പുർ രാജാവ് ജയ് സിങ്ങിൽനിന്ന് ഏറ്റെടുത്ത ഭൂമിയാണിതെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
താജ്മഹലിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഉണ്ടെന്ന ആരോപണം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തള്ളിയിരുന്നു
ഇത് വ്യക്തമാക്കി അടച്ചിട്ട മുറികളുടെ ചിത്രങ്ങളും എഎസ്ഐ പുറത്തുവിട്ടു
അടച്ചിട്ടിരുന്ന മുറികള്‍ തുറന്നിരുന്നുവെന്ന് എഎസ്ഐ വ്യക്തമാക്കി.
അറ്റുകുറ്റ പണികള്‍ക്കായി ഈ മുറികള്‍ തുറക്കാറുണ്ടെന്നും മുറികൾ അവസാനമായി തുറന്നത് ജനുവരിയിലെന്നും എഎസ്ഐ വിശദമാക്കി.
യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ ഭാര്യയായ മുംതാസിനു വേണ്ടി പണികഴിപ്പിച്ചതാണ്
താജ്മഹലിനെ ഫ്രെയിമിലാക്കാം അഞ്ച് വഴികളിലൂടെ
താജ് മഹല്‍