ആരും പരീക്ഷിക്കാത്ത ഒരു ആംഗിൾ
ഏതാംഗിളിൽ ഫ്രെയിം വെച്ചാലും സൂപ്പർ ഫോട്ടോ കിട്ടുന്ന ഇടമാണ് താജ്മഹൽ. താജ്മഹലിൻറെ ഇതുവരെ കണ്ട ആയിരക്കണക്കിന് ഫോട്ടോകളിൽ നിന്നും വ്യത്യസ്തമായി ഒരു ഫോട്ടോയാണ് തേടുന്നതെങ്കിൽ അതിനു പറ്റിയ മാർഗ്ഗം ആരും പരീക്ഷിക്കാത്ത ആംഗിൾ നോക്കുകയാണ്.
ചെറിയ കാര്യങ്ങൾ പകർത്താം
താജ്മഹലിന്റെ ദൂരക്കാഴ്തയും സൂര്യസ്തമയവും ഒക്കെ പകർത്തി വരുമ്പോൾ മിക്കവരും ഇതിന്റെ സൂക്ഷ്മതകളിലേക്ക് കടക്കുവാൻ വിട്ടുപോകാറുണ്ട്. എന്നാൽ താജ്മഹൽ പോലുള്ള ഒരു നിർമ്മിതിയെ സംബന്ധിച്ചെടുത്തോളം അതിൻറെ വലിയ ഫ്രെയിമുകൾക്കുപരിയായി ഏറ്റവും വേണ്ടത് സൂക്ഷമതകളാണ്. അതിന്‍റെ ഭംഗി സ്ഥിതി ചെയ്യുന്നതും ഈ കുഞ്ഞു കാര്യങ്ങളിലാണ്. തൂണുകളിലെയും ഭിത്തികളിലെയും കൊത്തുപണികളും എഴുത്തുകളും വ്യത്യസ്തങ്ങളായ ചിത്രപ്പണികളും ഒക്കെ തീർച്ചയായും ഫ്രെയിമിൽ നിറയേണ്ടതാണ്.
മുകളിൽ നിന്നൊരു ദൃശ്യം
താജ്മഹലിന്റെ ഉയരങ്ങളിൽ നിന്നുള്ള ദൃശ്യമാണ് അടുത്തത്. ഏരിയൽ ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റുന്ന ഒന്നാണെങ്കിലും അത് എല്ലായ്പ്പോളും ഒരു വിജയം ആയിരിക്കണമെന്നില്ല. എന്നാലും ലോകാത്ഭുതങ്ങളിലൊന്നിന്റെ വ്യത്യസ്ത രൂപം പകർത്താനായി എന്നു നിങ്ങൾക്ക് അഭിമാനിക്കാം.
PC-NavdhaDhingra
ഔട്ട് ഫോക്കസിൽ ഒരു പരീക്ഷണം
ഫോക്കസിസ്‍ താജ്മഹലിനെ പുറത്താക്കിയുള്ള പരീക്ഷണമാണ് അടുത്തത്. എല്ലാവരും അധികം ബുദ്ധിമുട്ടി പരീക്ഷിക്കാത്ത ഇത് വിജയിച്ചാലുള്ള കാര്യം പറയേണ്ടല്ലോ. പുറത്തെ കവാടത്തിൽ നിന്നും അതിനെ മെയിൻ ഫ്രെയിമാക്കി താജ്മഹലിനെ ബാക്ക് ഗ്രൗണ്ടിൽ വയ്ക്കുന്ന രീതി ആർക്കും വിജയകരമായി പരീക്ഷിക്കുവാൻ സാധിക്കുന്നതാണ്.
വെള്ളത്തിലെ താജ്മഹൽ
ഏറെ പരീക്ഷിക്കപ്പെട്ടെങ്കിലും ഇന്നും ഇവിടെ സന്ദർശിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഫ്രെയിമുകളിൽ ഒന്നാണ് താജ്മഹലിന്റെ വെള്ളത്തിലെ പ്രതിഫലനം പകർത്തുന്നത്.