കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ചാലക്കുടി പുഴയില്‍ സ്ഥിതി ചെയ്യുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം
80 അടി(24 മീറ്റർ) ഉയരത്തിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇക്കോ ടൂറിസം സെന്‍ററുകളിൽ ഒന്നാണ് അതിരപ്പള്ളി വെള്ളച്ചാട്ടം
ഇരുവശവും കാടുകൾ നിറഞ്ഞു നിൽക്കുന്ന, പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ഷോളയാറിന്റെ ഭംഗി ഇവിടെ ആസ്വദിക്കാം
അപൂർവ്വങ്ങളായ ജൈവസമ്പത്തിനും വൈവിധ്യത്തിനും അതിരപ്പള്ളിയും സമീപ പ്രദേശങ്ങളും പ്രസിദ്ധമാണ്.
വാഴച്ചാൽ, തുമ്പൂർമുഴി, മലക്കപ്പാറ തുടങ്ങിയ സ്ഥലങ്ങളും അതിരപ്പിള്ളി യാത്രയില്‍ ഉൾപ്പെടുത്താം
തൃശൂരിൽ നിന്ന് 63 കിലോമീറ്ററും ചാലക്കുടിയിൽ നിന്ന് 33 കിലോമീറ്ററും ദൂരമുണ്ട് അതിരപ്പള്ളിയിലേക്ക്.