ആഗ്രഹം മാത്രം പോരാ.. ആരോഗ്യവും വേണം..കേരളത്തിലെ സാഹസിക ട്രക്കിങ്ങുകൾ!
കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ട്രക്കിങ്ങ് ട്രെയ്ലുകൾ എതൊക്കെയെന്ന് നോക്കാം
Elizabath Joseph
പ്രകൃതിയുള്ള ഉള്ളറിഞ്ഞ കാഴ്ചകളിലൂടെയുള്ള ട്രക്കിങ്ങുകൾക്ക് കേരളം പ്രസിദ്ധമാണ്.
ട്രക്കിങ്ങിലെ തുടക്കക്കാർക്കു പോലും കയറിച്ചെല്ലുവാൻ കഴിയുന്നത്ര നിസാരമാണ് ഭൂരിഭാഗമെങ്കിലും മറ്റു ചിലത് നല്ല ആരോഗ്യവും അനുഭവവും ഉള്ളവർക്ക് പറ്റിയതാണ്.
കേരളത്തിലെ ബുദ്ധിമുട്ടേറിയ ട്രക്കിങ് റൂട്ടുകൾ ഏതൊക്കെയാണെന്നു നോക്കാം. ആരോഗ്യമില്ലെങ്കിൽ പാതി വഴിയിൽവെച്ച് നിർത്തിപോരുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ കണ്ടില്ലെന്നു വരാം!
അഗസ്ത്യാർകൂടം
കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് അഗസ്ത്യാർകൂടം. വർഷത്തിലൊരിക്കൽ മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്.
വനത്തിനുള്ളിലൂടെ 27 കിലോമീറ്റർ നടന്നാണ് ഏറ്റവും ഉയരത്തിലെത്തുന്നത്. 2 ദിവസം കുറഞ്ഞത് യാത്രയ്ക്കായി വേണ്ടിവരും
ബ്രഹ്മഗിരി
സമുദ്രനിരപ്പില്‍ നിന്നും 1608 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി വയനാട് ജില്ലയിലാണുള്ളത്. മുൻകൂട്ടിയുള്ള അനുമതിയോടെയെ ഈ ട്രക്കിങ് നടത്തുവാനാകൂ.
മീശപ്പുലിമല
സമുദ്രനിരപ്പിൽ നിന്നും 2,640 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മീശപ്പുലിമല കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ്. ഇടുക്കി ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്.
പെരിയാര്‍ ടൈഗര്‍ ട്രയൽ
ആരോഗ്യവും ധൈര്യവും ഒരുപോലെ വേണ്ട ട്രക്കിങ് ആണ് തേക്കടിയിലെ പെരിയാര്‍ ടൈഗര്‍ ട്രയൽ.രണ്ടു രാത്രിയും മൂന്നു പകലും നീണ്ടു നിൽക്കുന്ന യാത്രയാണിത്.
പക്ഷിപാതാളം
സമുദ്രനിരപ്പില്‍ നിന്നും 1740 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം വയനാട്ടിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമാണ്.
കാടിനുള്ളിലൂടെയുള്ള 7 കിമീ യാത്രയാണ് ഇതിന്‍റെ ആകർഷണം. അനുമതിയോടുകൂടി മാത്രമേ ഇവിടെ സന്ദര്‍ശിക്കുവാൻ സാധിക്കൂ.
ദുൽഖർ പറഞ്ഞ മീശപ്പുലി മലയേക്കാൾ പൊളിക്കും ഈ കർണ്ണാടകൻ ഹിൽ സ്റ്റേഷനുകൾ!