ആകാശമൊരുക്കുന്ന അത്ഭുതങ്ങളിലൊന്നാണ് സീറോ ഷാഡോ ഡേ
സൂര്യന്‍റെ നിഴൽ ഭൂമിയിൽ വരാത്ത സമയമാണിത്
സൂര്യൻ അതിന്‍റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ, കുത്തനെ നിൽക്കുന്ന വസ്കുക്കളുടെ നിഴൽ വീഴില്ല എന്നതാണ് ഇതിനു കാരണം.
ഇത്തരത്തിൽ ലംബമായി, കൃത്യം നേർരേഖയിൽ സൂര്യൻ കടന്നുപോകുന്നത് വർഷത്തിൽ രണ്ട് പ്രാവശ്യമാണ്.
ഏപ്രിൽ 25-ാം തിയതി ഉച്ചയ്ക്ക് 12.17നാണ് ബാംഗ്ലൂരിൽ ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്.
ഒരു സെക്കൻഡിന്‍റെ ഒരു ഭാഗം മാത്രമാണ് ഇത് സംഭവിക്കുന്നതെങ്കിലും ഒന്നര മിനിറ്റ് വരെ ഇതിന്റെ എഫക്ട് ഉണ്ടായിരിക്കും.
ഇന്ത്യയിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ് നിഴൽ രഹിത ദിനം ഭൂമധ്യരേഖയുടെ 23 ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിൽ മാത്രമേ സീറോ ഷാഡോ ഡേ സംഭവിക്കുകയുള്ളൂ.
ഇന്ത്യയിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ് നിഴൽ രഹിത ദിനം ഭൂമധ്യരേഖയുടെ 23 ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിൽ മാത്രമേ സീറോ ഷാഡോ ഡേ സംഭവിക്കുകയുള്ളൂ.
ഭൂമധ്യ രേഖയിൽ ഈ ദിവസം വരുന്നത് ഉത്തരായന കാലത്തും ദക്ഷിണായന കാലത്തുമാണ്. മാർച്ച് 21, സെപ്റ്റംബർ 22 എന്നീ ദിവസങ്ങളാണിവ
അക്ഷാംശരേഖകൾ മാറുന്നതനുസരിച്ച് മറ്റു സ്ഥലങ്ങളിൽ ഇത് സംഭവിക്കുന്ന ദിവസങ്ങൾക്കും മാറ്റമുണ്ടാകും.