ഇതാ മണാലി യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ പത്ത് സ്ഥലങ്ങള്‍ പരിചയപ്പെടാം..
Elizabath Joseph
മലയാളികള്‍ക്ക് ഏതൊക്കെ യാത്രകള്‍ പോയെന്നു പറഞ്ഞാലും പകരം വയ്ക്കുവാന്‍ കഴിയാത്ത ഇടങ്ങളിലൊന്നാണ് മണാലി.
എളുപ്പമുള്ള ഹിമാലയന്‍ ട്രക്കിങ്ങുകളിലൊന്നായി അറിയപ്പെടുന്നതാണ് ഹംപ്താ പാസ് ട്രക്ക്. കുളു വാലിയുടെും ലാഹുല്‍ വാലിയുടെയും മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇവിടം ചന്ദ്രതാല്‍ ട്രക്കിങ്ങിലെ പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
ഹംപ്താ പാസ്
ഹിമാലയൻ ഭൂപ്രകൃതിക്കിടയിൽ മനോഹരമായ ഒരു ക്ഷേത്രമാണിത്. ക്ഷേത്രത്തിന് 4000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൊത്തുപണികൾ, പുരാതന രൂപങ്ങൾ, പെയിന്റിംഗുകൾ എന്നിവയാല്‍ സമൃദ്ധമാണ് ക്ഷേത്രത്തിന്‍റെ ഉള്‍ഭാഗം.
വസിഷ്ഠ് ക്ഷേത്രം
മനോഹരമായ ഭൂപ്രകൃതിയും മഞ്ഞുമൂടിയ കൊടുമുടികളുടെയും ഹിമാനികളുടെയും കാഴ്ചകളുമാണ് കോത്തിയിലേത്. റോഹ്താങ് ചുരത്തിന്റെ താഴ്‌വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്
കോത്തി
ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനം
മണാലിയിലും പരിസര പ്രദേശങ്ങളിലും സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നായ ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്
ബിയാസ് നദി
മണാലി യാത്രയുടെ മിക്ക ഭാഗങ്ങളിലും അനുഗമിക്കുന്ന ഈ പ്രദേശത്തെ ഒരു പ്രകൃതിദൃശ്യമാണ് ബിയാസ് നദി.
മണാലി ഗോംപ
ഗദാൻ തെക്ചോക്ലിംഗ് ഗോംപ എന്നാണ് ഇതിന്റെ യഥാര്‍ത്ഥ പേരെങ്കിലും സഞ്ചാരികളും പ്രദേശവാസികളും ഇതിനെ വിളിക്കുന്നത് മണാലി ഗോംപ എന്നാണ്
മണാലിയില്‍ നിന്നും വളരെ ചെറിയ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന സോലങ് വാലി വ്യത്യസ്തമായ കാഴ്ചകള്‍ കൊണ്ട് പ്രസിദ്ധമായ ഇടമാണ്
സോലങ് വാലി
ജോഗിനി വെള്ളച്ചാട്ടം
പ്രധാന നഗരമായ മനാലിയിൽ നിന്ന് ഹ്രസ്വവും ആവേശകരവുമായ യാത്രാ സ്ഥാനങ്ങളില്‍ ഒന്നാണ് ജോഗിനി വെള്ളച്ചാട്ടം. ബിയാസ് നദിയുടെയും മഞ്ഞുമൂടിയ റോഹ്താങ്ങിന്റെ കൊടുമുടികളുടെയും കാഴ്ചാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
ബ്രിഗു തടാകം
മനാലിയിലെ മികച്ച സ്ഥലങ്ങളിലൊന്നായ ഭ്രിഗു തടാകം പുൽമേടുകളും നിത്യഹരിത വൃക്ഷ വനങ്ങളെയും ചേര്‍ന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
മനാലി - റോഹ്താങ് പാസ് ഹൈവേയിൽ കാണപ്പെടുന്ന പ്രകൃതിദത്ത നീരുറവ, നെഹ്‌റു കുന്ദ് വേനൽക്കാലത്ത് നല്ലൊരു വിശ്രമ കേന്ദ്രമാണ്.
നെബ്രു കുണ്ഡ്
ക്ഷേത്രച്ചുവരിലെ നാഗം, കൈലാസമുയര്‍ത്തിയ രാവണന്‍.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്