ബാംഗ്ലൂരിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇവിടുത്തെ ക്ഷേത്രങ്ങളാണ്. ഒരു ക്ഷേത്രമോ ചെറിയ കോവിലോ ഇല്ലാത്ത ഒരു തെരുവു പോലും ബാംഗ്ലൂരില്‍ കണ്ടെത്തുവാനാവില്ല. ഇവിടുത്തെ ക്ഷേത്രങ്ങളുടെ ചരിത്രം പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായു പരമാര്‍ശിക്കേണ്ട ഒരിടമാണ് ഹസലസുരു സോമേശ്വര ക്ഷേത്രം. ബാംഗ്ലൂര്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹസലസുരു സോമേശ്വര ക്ഷേത്രം ബാംഗ്ലൂര്‍ നിവാസികളുടെ മാത്രമല്ല, ബാംഗ്ലൂരില്‍ വിവിധാവശ്യങ്ങള്‍ക്കായി എത്തുന്നവരും സ്ഥിരം വന്നുപോകുന്ന ഇടമാണ്. ശിവനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത് ഇവിടുത്തെ കൊത്തുപണികള്‍ക്കും നിര്‍മ്മിതിക്കും കൂടിയാണ്.
ഹസലസുരു സോമേശ്വര ക്ഷേത്രം
ഐതിഹ്യങ്ങള്‍ പലവിധം
വിജയനഗര വാസ്തുവിദ്യ ഉൾക്കൊള്ളുന്ന ഈ ക്ഷേത്രം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ചോള ഭരണാധികാരികളോ ബിസി 15 നും 16 നും ഇടയിൽ വിജയനഗര രാജാക്കന്മാരോ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നത്. പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ചുള്ളത്.
ഒരിക്കല്‍ വവേട്ടയാടലിനിടെ, കെംപെഗൗഡ ഒന്നാമന്‍ അദ്ദേഹത്തിന്റെ തലസ്ഥാനമായ യെലഹങ്കയിൽ നിന്ന് വളരെ ദൂരെ അകപ്പെട്ടു പോയി. വേട്ടയായിയാടി മുന്നോട്ട് പോയപ്പോള്‍ വഴി തെറ്റുകയായിരുന്നു. ക്ഷീണിതനായ രാജാവ് ഒരു മരത്തിനടിയിൽ അഭയം തേടുകയും അവിടെ ഉറങ്ങിപ്പോവുകയും ചെയ്തു. അങ്ങനെ ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ സ്വപ്നത്തിൽ, പ്രാദേശിക ദേവതയായ സോമേശ്വർ അദ്ദേഹത്തിനു ദര്‍ശനം നല്കി. സ്വപ്നത്തില്‍ കുഴിച്ചിട്ട നിധി കണ്ടെത്താനും അവരുടെ ബഹുമാനാർത്ഥം ഒരു ക്ഷേത്രം പണിയാനും രാജാവിനോട് സോമേശ്വർ ആവശ്യപ്പെട്ടു. രാജാവ് നിർദ്ദേശിച്ചതനുസരിച്ച് നിധി കണ്ടെത്തി ഈ ക്ഷേത്രം പണിതു എന്നാണ് ഒരു കഥ.
മറ്റൊന്ന്
ക്ഷേത്രപരിസരത്ത് അടുത്തിടെ നടത്തിയ ഒരു ഖനനത്തിൽ ഒരു ക്ഷേത്രക്കുളം കണ്ടെത്തി, ഇത് 1,200 വർഷമെങ്കിലും പഴക്കമുള്ളതാണെന്ന് അനുമാനിക്കപ്പെടുന്നു,
പത്ത് ക്ഷേത്രങ്ങള്‍
ഹസലസുരു സോമേശ്വര ക്ഷേത്ര മതിലിനുള്ളില്‍ ആകെ പത്ത് ക്ഷേത്രങ്ങള്‍ കാണാം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവനാണ്. വിഷ്ണുവിനെയും ഗണപതിയെയും ബ്രഹ്മാവിനെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹാശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം
നിര്‍മ്മാണ രീതി
48 തൂണുകള്‍
പാമ്പാട്ടി മുതല്‍ രാവണന്‍ വരെ
ശിവനുമായി തപസ്സുചെയ്തതിന്റെ ഭാഗമായി രാവണൻ കൈലാസ പർവ്വതം ഉയർത്താൻ ശ്രമിക്കുന്ന രംഗങ്ങൾ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. ദുർഗാദേവി മഹിഷാസുരനെ കൊന്നത്; സിംഹം; കുതിരപ്പുറത്തു കയറുന്ന ആളുകൾ; തമിഴ് ശൈവ സന്യാസിമാർ; സപ്താരിഷി (ജ്ഞാനികളായ ഏഴു മുനിമാർ), പാർവ്വതി ദേവിയുടെയും ശിവന്റെയും വിവാഹത്തെ ചിത്രീകരിക്കുന്ന ശില്പം, അതിൽ ബ്രഹ്മാവ് പങ്കെടുക്കുന്നു എന്നിവയെല്ലാം അവിടെ കാണാം. ഇവിടുത്തെ വിചിത്രമായ ശില്പങ്ങളിലൊന്ന് ഒരു പാമ്പാട്ടിയുടേതാണ്.
മറ്റിടങ്ങള്‍
ഹലസുരു തടാകം (1.8 കിലോമീറ്റർ),സെന്റ് ജോൺസ് ചർച്ച് (3.0 കിലോമീറ്റർ), സെന്റ് പാട്രിക്സ് ചർച്ച് (2.3 കിലോമീറ്റർ), സെന്റ് മേരീസ് ബസിലിക്ക (2.9 കിലോമീറ്റർ), കബ്ബൺ പാർക്ക് (3.1 കിലോമീറ്റർ),
സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ (3.3 കിലോമീറ്റർ), എം ചിന്നസ്വാമി സ്റ്റേഡിയം (3.4 കിലോമീറ്റർ), വിശ്വേശ്വര്യ ഇൻഡസ്ട്രിയൽ & ടെക്നോളജിക്കൽ മ്യൂസിയം (3.4 കിലോമീറ്റർ)
വിധാന സൗധ (4 കിലോമീറ്റർ), ഇന്ദിരാഗാന്ധി മ്യൂസിക്കൽ ഫൗണ്ടൻ പാർക്ക് (4 കിലോമീറ്റർ),
ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയം (4.2 കിലോമീറ്റർ), നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് (4.7 കിലോമീറ്റർ), ബാംഗ്ലൂർ പാലസ് (5.5 കിലോമീറ്റർ) എന്നിവയാണവ.



Click it and Unblock the Notifications












