Elizabeth Joseph       Feb 11, 2023

കൊച്ചിയിലെ ഏറ്റവും പഴക്കം ചെന്ന ഷോപ്പിങ്  സ്ട്രീറ്റാണ് ബ്രോഡ് വേ

മറൈൻ ഡ്രൈവ്,  എംജി റോഡ് എന്നിവയ്ക്കിടയിൽ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള റോഡ് ആണിത്.

ആയിരത്തിനു മുകളിൽ കടകൾ ഇവിടെ പ്രവർത്തിക്കുന്നു

ഫർണിച്ചർ കടകൾ, തുണി, ആഭരണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ബുക്ക്, പെർഫ്യൂം,  വാച്ച്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ ലഭിക്കും.

20-ാം നൂറ്റാണ്ടിന്‍റെ തുടക്കം മുതൽ കൊച്ചിയിലുണ്ടായിരുന്ന തെരുവാണ് ബ്രോഡ് വേ.

യഥാർത്ഥ ബ്രോഡ്വേ സ്ട്രീറ്റ് മട്ടാഞ്ചേരിയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ബ്രിട്ടീഷുകാർ ഡച്ചുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്തപ്പോൾ ബ്രോഡ് വേ കൊച്ചിയിലേക്ക് വരികയായിരുന്നു.

ബ്രോഡ്വേയിലെ തയ്യൽക്കടകൾ തുടക്കകാലം മുതൽ പേരുകേട്ടതാണ്.

അക്കാലത്തെ കൊച്ചിയിലെ ഏറ്റവും മികച്ച കടകൾ ഇവിടെയാരുന്നു.

ഇപ്പോഴും എറണാകുളത്ത് ഏറ്റവും കുറഞ്ഞ തുകയിൽ സാധനങ്ങള്‍ വാങ്ങുവാന് സാധിക്കുന്ന സ്ഥലം കൂടിയാണിത്.

പേര് ബ്രോഡ് വേ എന്നാണെങ്കിലും ഇവിടുത്തെ റോഡുകള്‍ വളരെ ഇടുങ്ങിയതാണ്.