ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടനമാണ് ചാർ ധാം തീർത്ഥാടനം
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, യമുനോത്രി, ബദരീനാഥ്, ഗംഗോത്രി എന്നീ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണിത്.
വർഷത്തിൽ ആറുമാസക്കാലം മാത്രമാണ് ഈ ക്ഷേത്രങ്ങൾ വിശ്വാസികൾക്കായി തുറക്കുന്നത്
ബാക്കിയുള്ള ആറ് മാസക്കാലം കനത്ത മഞ്ഞിനെത്തുടർന്ന് ഇവിടേക്ക് എത്തിച്ചേരുവാനാകില്ല.
2023ലെ ചാർധാം തീർത്ഥാടനത്തിന് അക്ഷയ തൃതീയ ദിവസമായ ഏപ്രിൽ 22ന് തുടക്കമാകം.
ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവ ഏപ്രിൽ 22ന് തുറക്കും
കേദാർനാഥ് ധാം ഏപ്രിൽ 25 ന് രാവിലെ 6.20 ന് തുറക്കും
ബദരിനാഥ് ക്ഷേത്രം തുറക്കുന്ന സമയം അക്ഷയ തൃതീയ നാളിലാണ് തീരുമാനിക്കുന്നത്.