Elizabeth Joseph       Apr 04, 2023

നഗരത്തിന് ശാന്തി ലഭിക്കുവാൻ ചുണ്ണാമ്പുകല്ലിൽ പണിത സ്മാരകം

ഹൈദരാബാദ് കാഴ്ചകളിലെ ഏറ്റവും വലിയ ആകർഷണമാണ് 1591 ൽ നിർമ്മിക്കപ്പെട്ട ചാർ മിനാർ

കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ, നഗരത്തിൽ പ്ലേഗ് നിർമ്മാർജനം ചെയ്തതിന്‍റെ സ്മരണയിലാണിത്  നിർമ്മിച്ചതെന്നാണ് ചരിത്രം

ചാർ മിനാർ എന്നാൽ നാല് മിനാരങ്ങളെന്നാണ് അർത്ഥം, ഇസ്ലാം മതത്തിലെ നാല് ഖലീഫകളെയാണിത് അർത്ഥമാക്കുന്നത്.

നാല് മിനാരങ്ങളും ഒപ്പം മക്ക മസ്ജിദും ചേരുന്നതാണ് ചാർ മിനാർ. 

170 അടി ഉയരത്തിലാണ് ഓരോ മിനാരങ്ങളുമുള്ളത്. പേർഷ്യൻ നിർമ്മാണ രീതിയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.  ഇതിനു മുകളിലേക്ക് കയറുവാൻ 149 പടവുകളാണുള്ളത്. 

ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ്  ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ചാർമിനാറിന്റെ ഓരോ വശത്തിനും 20 മീറ്റർ നീളവും മിനാരങ്ങൾക്ക് 48.7 മീറ്റർ നീളവും വീതമുണ്ട്. 

ഇവിടുത്തെ മറ്റൊരു കാഴ്ച ക്ലോക്കുകളാണ്. ഓരോ കമാനത്തിനും ഓരോ ക്ലോക്കുകള്‍ വീതം കാണാം.