ട്രെയിൻ യാത്രകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നവയാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. കൂടുതൽ വേഗത്തിൽ, അതേ സമയം സുരക്ഷിതമായി യാത്ര വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് ട്രെയിനുകൾ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിക്കുകയാണ്. ന്യൂഡൽഹി - ഭോപ്പാൽ വന്ദേ ഭാരത് എക്‌സ്പ്രസ് കഴിഞ്ഞ ദിവസം ആരംഭിച്ചതോടെ 11 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതാ ഈ ഏപ്രിൽ മാസത്തിൽ യാത്ര ആരംഭിക്കുവാൻ പോകുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഏതൊക്കെയാണെന്നു നോക്കാം

PC: PTI
11 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ
നിലവിൽ 11 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആണ് രാജ്യത്തുള്ളത് . മുംബൈ സെൻട്രൽ - അഹമ്മദാബാദ് - ഗാന്ധിനഗർ, മുംബൈ - സായിനഗർ ഷിർദി, മുംബൈ - സോലാപൂർ, ന്യൂഡൽഹി-വാരണാസി, ന്യൂഡൽഹി - ശ്രീ വൈഷ്ണോ ദേവി മാതാ കത്ര, അംബ് അണ്ടൗറ - ന്യൂഡൽഹി, മൈസൂരു -ചെന്നൈ സെൻട്രൽ, നാഗ്പൂർ - ബിലാസ്പൂർ, ഹൗറ - ന്യൂ ജൽപായ്ഗുരി, സെക്കന്തരാബാദ് - വിശാഖപട്ടണം, ന്യൂഡൽഹി - ഭോപ്പാൽ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയാണവ. ഇതിൽ നാല് സർവീസുകൾ തലസ്ഥാനമായ ന്യൂഡൽഹിയെ കണക്ട് ചെയ്യുന്നവയാണ്. ഭോപ്പാൽ, കത്ര,വാരണാസി,
, അംബ് അണ്ടൗറ എന്നിവിടങ്ങളിൽ നിന്നാണ് ഡൽഹിയിൽ നിന്നും തിരിച്ചും വന്ദേ ഭാരത് ട്രെയിൻ സർവീസുകളുള്ളത്.
ന്യൂ ഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസ്
ഏറ്റവും പുതിയതായി സർവീസ് ആരംഭിച്ച ന്യൂ ഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസ്, രാജ്യത്തെ ഏറ്റവും വേഗമേറിയ വന്ദേഭാരത് ട്രെയിനുകളിലൊന്നാണ്. മണിക്കൂറിൽ പരമാവധി 161 കിലോമീറ്റർ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിക്കും. ന്യൂ ഡൽഹി-ഭോപ്പാൽ യാത്രാ ദൂരമായ 700 കിലോമീറ്റർ 7.30 മണിക്കൂറിൽ ഈ ട്രെയിൻ പിന്നിടും. ശനിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടായിരിക്കും.
ഇതാ 2023 ഏപ്രിൽ മാസത്തിൽ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

PC: PTI
ചെന്നൈ - കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
രാജ്യത്തെ 12-ാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആയ ചെന്നൈ - കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
2023 ഏപ്രിൽ 8-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ കൂടിയായിരിക്കും ഇത്. ഒരു എക്‌സിക്യൂട്ടീവ് കോച്ചടക്കം എട്ട് കോച്ചുകളുള്ള ട്രെയിനിൽ 530 പേർക്ക് യാത്ര ചെയ്യാം. ചെന്നൈ- കോയമ്പത്തൂർ 495.28 ദൂരം 6 മണിക്കൂർ 10 മിനിറ്റിനുള്ളിൽ പിന്നിടുന്ന ട്രെയിനിന് തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

ഡൽഹി - ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്
ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസാണ് ഡൽഹി - ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്. ഇന്ത്യയുടെ 12-ാമത് വന്ദേ ഭാരത് എക്സ്പ്രസായി ഏപ്രിൽ 10ന് മുമ്പ് ഇത് സർവീസ് ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിന് വൈഷ്ണവ് അറിയിച്ചിരുന്നു. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഇത് സർവീസ് നടത്തും. ജയ്പൂർ, അൽവാർ,ഗുരുഗ്രാം എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ള ഈ സർവീസിന്റെ യാത്രാ ദൈർഘ്യം ആറ് മണിക്കൂറും അഞ്ച് മിനിറ്റുമാണ്.
സെക്കന്തരാബാദ് - തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
സെക്കന്തരാബാദ്, തിരുപ്പതി റൂട്ടിൽ ആരംഭിക്കുന്ന സെക്കന്തരാബാദ് - തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് തിരുപ്പതി തീര്‍ത്ഥാടകർക്ക വളരെ ഉപകാരപ്രദമാകുന്ന സര്‍വീസുകളിൽ ഒന്നാണ്. നേരത്തെ തന്നെ സെക്കന്തരാബാദ്-വിശാഖപട്ടണം റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നു.

PC: PTI
പട്ന - റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ
രാജ്യത്തെ പതിനഞ്ചാമത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് പട്ന - റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസ്. ജാർഖണ്ഡിലെ റാഞ്ചി മുതൽ ബീഹാറിലെ പട്ന വരെയാണ് ഇത് സർവീസ് നടത്തുന്നത്. ഏപ്രിൽ 25 ന് ഇതിന്‍റെ സർവീസ് ആരംഭിക്കും. ആറ് മണിക്കൂറാണ് യാത്രാ സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













