ചിലവ് കുറഞ്ഞ അന്താരാഷ്ട്ര യാത്രകള്‍ക്ക് ധൈര്യമായി പ്ലാന്‍ ചെയ്യാം
Elizabath Joseph
ഇന്ത്യയില്‍ നിന്നും ഏറ്റവും കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ലോകരാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-11,000 രൂപ മുതല്‍
നേപ്പാള്‍
ഡെൽറ്റയിലെ കണ്ടൽക്കാടും ചതുപ്പുനിലവുമായ സുന്ദർബൻസ് പകരംവയ്ക്കുവാനില്ലാത്ത ജൈവസമ്പത്താണ്. സുരക്ഷിതമായ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന രാജ്യം കൂടിയാണിത്. റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-18,000 രൂപ മുതല്‍.
ബംഗ്ലാദേശ്
മൊത്തത്തില്‍ ഒരു ബജറ്റ് യാത്ര ആണെങ്കിലും തായ്ലന്‍ഡ് മികച്ച ഓപ്ഷന്‍ ആണ്. ഏതുതരത്തിലുള്ള യാത്രക്കാര്‍ക്കും അനുയോജ്യമായതെല്ലാം ഇവിടെയുണ്ട്.
റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-18,000 രൂപ മുതല്‍
തായ്ലാന്‍ഡ്
ബജറ്റ് യാത്രകള്‍ക്ക് പരിഗണിക്കുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് മലേഷ്യ. സമ്പന്നവും മിശ്രിതവുമായ സംസ്കാരമാണ് മലേഷ്യയുടെ പ്രത്യേകത. റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-20,000 രൂപ മുതല്‍
മലേഷ്യ
ഏറ്റവും കുറഞ്ഞ ചിലവില്‍ ആഢംബരം അനുഭവിക്കുവാനും കിടിലന്‍ യാത്രാനുഭവങ്ങള്‍ക്കും ബജറ്റ് നിരക്കില്‍ പോയിവരുവാന്‍ സാധിക്കുന്ന രാജ്യമാണ് ദുബായ്. റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-22,000 രൂപ മുതല്‍
ദുബായ്
ഏതുതരത്തിലുള്ള സഞ്ചാരിയാണെങ്കിലും നിങ്ങളെ തരിമ്പുപോലും നിരാശപ്പെടുത്താത്ത യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍. റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-23,000 രൂപ മുതല്‍
സിംഗപ്പൂര്‍
കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യയില്‍ നിന്നുള്ള ഹോട്ട് ഇന്‍റര്‍നാഷണല്‍ ട്രാവല്‍ ഡെസ്റ്റിനേഷനാണ് മാലദ്വീപ്. റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-25,000 രൂപ മുതല്‍
മാലദ്വീപ്
ബജറ്റില്‍ കണ്ടുതീര്‍ക്കുവാന്‍ കഴിയുന്ന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളില്‍ മറ്റൊന്നാണ് വിയറ്റ്നാം. റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-30,000 രൂപ മുതല്‍
വിയറ്റ്നാം
ഏഴായിരത്തിലധികം ചെറുദ്വീപുകള്‍ ചേരുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് ഫിലിപ്പൈന്‍സ്. പ്രകൃതിമനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-37,000 രൂപ മുതല്‍
ഫിലിപ്പൈന്‍സ്
വളരെ പുരാതനകാലം മുതലേ സഞ്ചാരികലെ ആകര്‍ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഈജിപ്റ്റ്. റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-40,000 രൂപ മുതല്‍
ഈജിപ്റ്റ്
ജീവിക്കുന്ന കോട്ട മുതല്‍ ഇന്ത്യയിലെ വന്മതില്‍ വരെ... രാജസ്ഥാന്‍ മലമുകളിലെ ആറുകോട്ടകള്‍