Search
  • Follow NativePlanet
Share
» »ജീവിക്കുന്ന കോട്ട മുതല്‍ ഇന്ത്യയിലെ വന്മതില്‍ വരെ... രാജസ്ഥാന്‍ മലമുകളിലെ ആറുകോട്ടകള്‍

ജീവിക്കുന്ന കോട്ട മുതല്‍ ഇന്ത്യയിലെ വന്മതില്‍ വരെ... രാജസ്ഥാന്‍ മലമുകളിലെ ആറുകോട്ടകള്‍

കടന്നുപോയ പ്രതാപകാലത്തിന്‍റെ ഓര്‍മ്മകളിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്ന ഇവിടുത്തെ കോട്ടകള്‍ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്.

കോട്ടകളും കൊട്ടാരങ്ങളും എന്നും രാജസ്ഥാന്‍റെ കുത്തകയാണ്. കടന്നുപോയ പ്രതാപകാലത്തിന്‍റെ ഓര്‍മ്മകളിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്ന ഇവിടുത്തെ കോട്ടകള്‍ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്. രജപുത്ര നാട്ടുരാജ്യങ്ങളുടെ ശക്തിയുടെ അടയാളമായി നിലകൊള്ളുന്ന രാജസ്ഥാനിലെ ആറു കോട്ടകള്‍ യുനസ്കോ പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കോട്ടകള്‍ക്കുള്ളില്‍ മറ്റൊരു ലോകം തന്നെ ഇവിടെയുണ്ടായിരുന്നു. പ്രധാന നഗര കേന്ദ്രങ്ങൾ, കൊട്ടാരങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റ് കെട്ടിടങ്ങൾ എല്ലാതരത്തിലും സജ്ജീകൃതമായ ഒരു ജീവിതസ്ഥാനമാക്കി ഇവിടങ്ങളെ മാറ്റിയിരുന്നു. ഇതാ ഈ കോട്ടകളുടെ കഥകളിലേക്ക്

രാജസ്ഥാനിലെ ശൃംഖങ്ങളിലുള്ള കോട്ടകൾ

രാജസ്ഥാനിലെ ശൃംഖങ്ങളിലുള്ള കോട്ടകൾ

ഹില്‍ ഫോര്‍ട്ട്സ് ഓഫ് രാജസ്ഥാന്‍ അഥവാ രാജസ്ഥാനിലെ ശൃംഖങ്ങളിലുള്ള കോട്ടകൾ എന്ന് യുനസ്കോ അടയാളപ്പെടുത്തിയിരിക്കുന്നത് ആറു കോട്ടകളെയാണ്. ആരവല്ലി പര്‍വ്വത നിരകളിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ടകള്‍ എട്ടാം നൂറ്റാണ്ട് മുതൽ 18-ാം നൂറ്റാണ്ട് വരെ ഈ പ്രദേശത്ത് അഭിവൃദ്ധി പ്രാപിച്ച രജപുത്ര നാട്ടുരാജ്യങ്ങളുടെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു. കോട്ടമതിലുകള്‍ക്കുള്ളില്‍ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൂടാതെ ഇന്നും ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിപുലമായ ജലസംഭരണ ​​ഘടനകളും ഉണ്ട്. പ്രകൃതിദത്തമായ പ്രതിരോധസംവിധാനമാണ് ഈ കോട്ടകളുടെ മറ്റൊരു പ്രത്യേകത.

ചിത്തോർഗഢ് കോട്ട

ചിത്തോർഗഢ് കോട്ട

691 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടാണ് ചിത്തോർഗഢ് കോട്ട. 180 മീറ്റര്‍ ഉയരത്തിലുള്ള കുന്നിന്‍ മുകളില്‍ രണ്ടു കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ കോട്ടയുള്ളത്. ചിത്രന്‍ഗഡ മോറി എന്ന രജ്പുത് ഭരണാധിപനാണ് ഇത് സ്ഥാപിച്ചത്. റാണി പത്മിനിയും റാണി കർണാവതിയും ഉപരോധസമയത്ത് നടത്തിയ ജൗഹറിന് പേരുകേട്ട ചിറ്റോർഗഡ് കോട്ട യുദ്ധങ്ങളും പടപ്പുറപ്പാടുകളും ഏറെ കണ്ടിട്ടുണ്ട്. ചരിത്രസ്ഥാനങ്ങളും ഏറെയുണ്ട് കോട്ടയ്ക്കുള്ളില്‍; നാലു കൊട്ടാരങ്ങള്‍, 19 പ്രധാന ക്ഷേത്രങ്ങള്‍, ജല സംരക്ഷണത്തിനായുള്ള ഇരുപതോളം നിര്‍മ്മിതികള്‍ എന്നിവ ഇതില്‍ പെടുന്നു.
PC:Ssjoshi111

ഉള്ളില്‍

ഉള്ളില്‍

മഴവെള്ളവും അതോടൊപ്പം പ്രകൃതിദത്തമായ ഉറവകളില്‍ നിന്നുള്ള ജലവും ഇവിടെ സംരക്ഷിക്കപ്പെട്ടിരുന്നു. അവയില്‍ പലതും ഇന്നും ഉപയോഗയോഗ്യമാണ്. 84 ജലസംരക്ഷണ നിര്‍മ്മിതികളില്‍ 22 എണ്ണമാണ് ഇപ്പോഴുള്ളത്. 40 ശതമാനത്തോളം ഭാഗം ജലസംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്ന കോട്ട വാട്ടര്‍ഫോര്‍ട്ട് എന്നും അറിയപ്പെടുന്നു. ഗണേഷ് പോള്‍, ലക്ഷ്മണ്‍ പോള്‍, ഹനുമാന്‍ പോള്‍,റാം പോള്‍ എന്നിങ്ങനെ ഏഴ് കവാടങ്ങള്‍ കോട്ടയ്ക്കുണ്ട്. വിജയ് സ്തംഭ്,കീര്‍ത്തി സ്തംഭ,ഗുഹാമുഖ് റിസര്‍വോയര്‍ എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന കാഴ്ചകള്‍.
PC:Md iet

കുംഭാൽഗഢ് കോട്ട

കുംഭാൽഗഢ് കോട്ട


ഇന്ത്യയിലെ വന്മതില്‍ എന്നു വിളിക്കപ്പെടുന്ന കോട്ടയാണ് കുംഭാൽഗഢ് കോട്ട. പതിനഞ്ചാം നൂറ്റാണ്ടില്‍ റാണാ കുംഭ എന്ന രാജ‌വാണ് ആരവല്ലി മലനിരകള്‍ക്കു മുകളിലെ ഈ കോട്ട നിര്‍മ്മിച്ചത്. വലുപ്പത്തിൽ രാജസ്ഥാനിലെ കോട്ടകളിൽ രണ്ടാം സ്ഥാനമുള്ള കുംഭാല്‍ഗഢിന് 38 കിലോമീറ്റര്‍ നീളത്തിലുള്ള കോട്ടമതിലുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 3600 അടി മുകളിലായാണ് കോട്ടയുള്ളത്.
PC:Heman kumar meena


ക്ഷേത്രങ്ങളും കൊട്ടാരങ്ങളും

ക്ഷേത്രങ്ങളും കൊട്ടാരങ്ങളും

15 അടി കനമുള്ള മതിലു കടന്ന് ഏവു കവാടങ്ങള്‍ കൂടി പിന്നിട്ടുവേണം കോട്ടയ്ക്കുള്ളില്‍ കടക്കുവാന്‍. 360 ക്ഷേത്രങ്ങള്‍ കോട്ടയുടെ ഭാഗമായുണ്ട്. അതില്‍ 300 എണ്ണവും ജൈന ക്ഷേത്രങ്ങളാണ്. 13 മലനിരകളിലായാണ് കോട്ട വ്യാപിച്ചുകിടക്കുന്നത്. ‌ബാദല്‍ മഹല്‍,ഭൈരവ് മന്ദിര്‍,നിൽകാന്ത് മഹാദേവ ക്ഷേത്രം, ശിവ ക്ഷേത്രം, പർസ്വ നാഥ ക്ഷേത്രം, സൂര്യ മന്ദിർ, പിത്താൽ ഷാ ജൈന ക്ഷേത്രം തുടങ്ങിയവ കോട്ടയ്ക്കുള്ളില്‍ കാണാം.
PC:Suman Rao

രൺഥംഭോർ കോട്ട

രൺഥംഭോർ കോട്ട

സവായ് മധേപൂർ ജില്ലയിലെ രൺഥംഭോർ ദേശീയോദ്യാനത്തിനകത്താണ് രൺഥംഭോർ കോട്ട സ്ഥിതി ചെയ്യുന്നത്. 700 അടി ചുറ്റളവില്‍ നിര്‍മ്മിച്ചിരിക്കുന്ന കോട്ട രാജസ്ഥാനിലെ പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. 944ൽ നാഗിൽ ജാട്ടുകളാണ് ഇവിടെ കോട്ട ആദ്യമായി നിര്‍മ്മിക്കുന്നത്. കുറച്ചു കാലം അശോകചക്രവര്‍ത്തിയും കോട്ട കൈവശം വെച്ചിട്ടുണ്ട്. ആ കാലത്താണ് ഇവിടെ ബുദ്ധമതം ശക്തിപ്രാപിക്കുന്നത്.
PC:Abhinavmnnit -

ആംബര്‍ കോട്ട

ആംബര്‍ കോട്ട

ജയ്പൂരിന് സമീപമാണ് ആംബര്‍ കോട്ട എന്ന ആമെര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. ര്‍ഗ്ഗാ ദേവിയുടെ അവതാരങ്ങളിലൊന്നായ അംബാ മാതായില്‍ നിന്നുമാണ് ഈ പ്രദേശത്തിന് ആംബര്‍ എന്ന പേരുലഭിച്ചത് എന്നാണ് കരുതുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനം രാജാ മാന്‍സിംഗാണ് കോട്ടയുടെ നിര്‍മ്മാണം ആരംഭിച്ചതെങ്കിലും പിന്നീട് ഒരു നൂറ്റാണ്ടെടുത്താണ് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വെള്ളയും ചുവപ്പും മണല്‍ക്കല്ലുകള്‍ ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന കൊട്ടാരങ്ങളാണ് കോട്ടയുടെ ഭംഗി.
PC:Kuldeepsingh Mahawar

കാണാം

കാണാം

ശീഷ് മഹല്‍,ജലേബ് ചൗക്ക്,ദിവാൻ-ഇ ആം, ഗണേശ് പോള്‍, ദിവാൻ ഇ ഖാസ്, സുഖ് നിവാസ്, മാൻ സിങ് ഒന്നാമന്റെ കൊട്ടാരം എന്നിവയാണ് കോട്ടയ്ക്കുള്ളിലെ പ്രധാന നിര്‍മ്മിതികള്‍. കോട്ടയില്‍ രാജഭരണമുണ്ടായിരുന്ന കാലത്ത് സൂരജ് പോള്‍ വഴിയായിരുന്നു പ്രധാന വ്യക്തികളെ കോട്ടയിലേക്ക് പ്രവേശിച്ചിരുന്നത്. സാധാരണക്കാരും പൊതുജനങ്ങള്‍ക്കും പ്രവേശനം ചാന്ദ്പോള്‍ വഴി പരിമിതപ്പെടുത്തിയിരുന്നു. ഇതേ ഒരേ കോട്ടമതിൽക്കെട്ടിനകത്തുതന്നെയാണ് ജയ്ഗഢ് കോട്ടയും ഉള്ളത്.
PC:p h o t O P M

ജയ്സാല്‍മീര്‍ കോട്ട

ജയ്സാല്‍മീര്‍ കോട്ട

സുവര്‍ണ്ണ കോട്ട എന്നാണ് ജയ്സാല്‍മീര്‍ കോട്ട അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ വലിയ കോട്ടകളിലൊന്നായ ഇവിടം ഇന്നും ജനവാസമുള്ള അപൂര്‍വ്വം കോട്ടകളിലൊന്നാണ്. മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ടുനിര്‍മ്മിച്ചിരിക്കുന്നിനാല്‍ വൈകുന്നേരം സൂര്യാസ്തമയ സമയത്ത് കോട്ടമതിൽ സ്വർണ്ണനിറത്തിലായി കാണപ്പെടുന്നു. ഇതിനാലാണ് സുവര്‍ണ്ണ കോട്ട എന്ന് ജെയ്സാല്‍മീര്‍ കോട്ട വിളിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏക ജീവിക്കുന്ന കോട്ട എന്നാണ് ജയ്സാല്‍മീര്‍ കോട്ടയെ വിശേഷിപ്പിക്കുന്നത്. രാജസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ കോട്ടയും ഇത് തന്നെയാണ്.
PC:Janardanprasad

യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..

മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X