Tap to Read ➤

പൊള്ളുന്ന ചൂ‌ടിലും തണുപ്പുമായി ഈ നാടുകള്‍.. പോകുവല്ലേ...!!

നാട്ടില്‍ ചൂടില്‍ പൊരിഞ്ഞുനില്‍ക്കുമ്പോള്‍ പോകുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം
Elizabath Joseph
യാത്ര പോകുവാന്‍
ഓരോ ദിവസം ചെല്ലുംതോറും ചൂ‌ട് കൂ‌ടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സമയം കിട്ടുമ്പോള്‍ നാട്ടില്‍ നിന്നും രക്ഷപെട്ട് തണുപ്പുള്ള ഏതെങ്കിലും ഒരിടത്തേയ്ക്ക് പോകണമെന്നാണ് മിക്കവരുടെയും ആഗ്രഹം.
ശ്രീനഗര്‍
ഇപ്പോഴും അല്പസ്വല്പം മഞ്ഞുവീഴ്ചയുള്ള ഇടമാണ് ശ്രീനഗര്‍. ജമ്മുവിന്‍റെ വേനല്‍ക്കാല തലസ്ഥാ കൂടിയാണിവിടം. തടാകങ്ങളും പച്ചപ്പ് നിറഞ്ഞ താഴ്വരകളും പ്രകൃതിഭംഗി നിറഞ്ഞുനില്‍ക്കുന്ന ഗ്രാമങ്ങളും എല്ലാം ചേര്‍ന്ന് ഒരു' പെര്‍ഫെക്ട്' പാക്കേജ് ഇവിടം നല്കും.
ഔലി
മഞ്ഞുകാലത്ത് അത്ഭുതകാഴ്ചകള്‍ ഒരുക്കുന്ന ഉത്തരാഖണ്ഡിലെ ഔലി വേനലിലും നമ്മളെ നിരാശരാക്കുകയില്ല. സ്കീയിങ്ങിന് ഇന്ത്യയുടെ സംഭാവനയാണ് ഈ പ്രദേശം. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര ഉൾപ്പെടെയുള്ള നന്ദാദേവിയുടെയും വാലി ഓഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്കിന്റെയും കവാടം കൂടിയാണിത്.
ഷിംല
വേനലിലെ ചൂടില്‍ നിന്നും രക്ഷപെടുവാനുള്ള താത്കാലികാശ്വാസം തേടി പോകുവാന്‍ പറ്റിയ സ്ഥലമാണ് ഷിംല. ഇന്ത്യയില്‍ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന സ്ഥലമായ ഇവിടെ നിരവധി കാഴ്ചകള്‍ കാണുവാനുണ്ട്.
കാണാം
കുഫ്രി, കിരിയാഘട്ട്, കര്‍സോഗ്, ഷോജ, ഫാഗു തുടങ്ങിയ ഓഫ്ബീറ്റ് ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം
മൗണ്ട് അബു
രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷന്‍ എന്ന പേരിലാണ് മൗണ്ട് അബു പ്രസിദ്ധമായിരിക്കുന്നത്. വേനല്‍ അതു രാജസ്ഥാനില്‍ എങ്ങനെ ചിലവഴിക്കുമെന്ന് സംശയം തോന്നുമെങ്കിലും മൗണ്ട് അബു രാജസ്ഥാവിലെ ചൂടിനെ തോല്‍പ്പിക്കുവാന്‍ പറ്റിയ ഇടമാണ്.
ഡാര്‍ജലിങ്
ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമായി ബ്രിട്ടീഷുകാര്‍ വിശേഷിപ്പിക്കുന്ന സ്ഥലമാണ് ഡാര്‍ജലിങ്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ തണുപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. സാധാരണ ചൂടുകാലത്തുപോലും അധികം ചൂ‌ട് ഇവിടെ അനുഭവപ്പെടാറില്ല
മേഘമല
കനത്തചൂടില്‍ നിന്നും കയറിച്ചെല്ലുമ്പോള്‍ തണുത്ത കാറ്റുമായി വരവേല്‍ക്കുന്ന ഇടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ മേഘമല. പതിനെട്ടു വളവുകളുള്ള ചുരം കയറിയെത്തുന്ന ഈ പ്രദേശം തേനി ജില്ലയുടെ ഭാഗമാണ്.
കള്ളുചെത്തു മുതല്‍ സദ്യയും ഉത്സവവും വരെ.. വിദേശികളെ കേരളത്തിലെത്തിക്കുന്ന കാര്യങ്ങള്‍
കേരള യാത്ര