Tap to Read ➤

ഹിമാലയ കാഴ്ചകളിലേക്ക് പോകാം... 4 ദിവസത്തെ ‌ട്രക്കിങ്

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ യാത്രകളിലൊന്നായ ദയാരാ ബുഗ്യാല്‍ ട്രക്കിങിനെക്കുറിച്ച് വായിക്കാം
Elizabath Joseph
ഇന്ത്യയിലെ ഏറ്റവും മനോഹരമായ പുൽമേടുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇടമാണ് ഉത്തരാഖണ്ഡിലെ ദയാരാ ബുഗ്യാല്‍
തുടക്കക്കാര്‍ക്കു പോലും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്ന ഒന്നായതിനാല്‍ ആദ്യമായി ട്രക്ക് ചെയ്യുന്നവര്‍ക്ക് ദയാരാ ബുഗ്യാല്‍ ധൈര്യമായി തിരഞ്ഞെടുക്കാം.
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദയാര ബുഗ്യാൽ സമുദ്രനിരപ്പിൽ നിന്ന് 10,000 അടി അഥവാ 3048 മീറ്ററിനു മുകളിൽ ആണുള്ളത്
വേനലില്‍
സുഖപ്രദമായ താപനിലയും സുഖകരമായ കാലാവസ്ഥയും ഉള്ളതിനാൽ, ദയാര ബുഗ്യാൽ യാത്ര എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം
ശൈത്യകാലത്ത് ദയാര ബുഗ്യാലിന്റെ പ്രദേശം മുഴുവനും മഞ്ഞുനിറഞ്ഞു കിടക്കുന്നു. . ഈ സമയത്ത് 12,000 അടി ഉയരത്തിലുള്ള ദയാര ബുഗ്യാൽ കാലാവസ്ഥ 0 ഡിഗ്രി സെൽഷ്യസിനു താഴെ താഴുന്നു
മഞ്ഞുകാലത്ത്
യാത്രികരുടെ സൗകര്യം അനുസരിച്ച് ട്രക്കിങ്ങിന്റെ ദിവസങ്ങള്‍ ക്രമീകരിക്കാം. ഏറ്റവും കുറഞ്ഞത് നാലു ദിവസമെങ്കിലും യാത്രയ്ക്കായി വേണ്ടി വരും.
ഒന്നാം ദിവസം
ഡറാഡൂണ്‍-ഉത്തരകാശി-ബര്‍സു-ബര്‍ണാല താല്‍ ഡ്രൈവ്-185 കിമീ- 4 കിമീ ട്രക്കിങ്
ദിവസം 2
ബര്‍ണാല താല്‍-ദയാലാ ബുഗ്യാല്‍ (4 കിമീ ട്രക്ക്, 3 മണിക്കൂര്‍)
ദിവസം 3
ദയാരാ ബുഗ്യാല്‍-ബകറിയ ടോപ്പ്-ദയാരാ ബുഗ്യാല്‍ (4 കിമീ ട്രക്ക്, 3 മണിക്കൂര്‍)
ദിവസം 4
യാരാ ബുഗ്യാല്‍- ബര്‍ണാല താല്‍-ബര്‍സു-ഉത്തരകാശി- ഡറാഡൂണ്‍ (ട്രക്ക് 8 കിമീ, ഡ്രൈവ് 185 കിമീ)
തുടക്കക്കാര്‍ക്കു പോകാം... ഹിമാലയത്തിലെ സമ്മര്‍ ‌ട്രക്കിങ്ങുകള്‍ ഇതാ
ഹിമാലയ ട്രക്കിങ്