Search
  • Follow NativePlanet
Share
» »തുടക്കക്കാര്‍ക്കു പോകാം... ഹിമാലയത്തിലെ സമ്മര്‍ ‌ട്രക്കിങ്ങുകള്‍ ഇതാ

തുടക്കക്കാര്‍ക്കു പോകാം... ഹിമാലയത്തിലെ സമ്മര്‍ ‌ട്രക്കിങ്ങുകള്‍ ഇതാ

ഹിമാലയത്തിലേക്ക് കയറിച്ചെല്ലുവാന്‍ സാധിക്കുന്ന സമ്മര്‍ ട്രക്കിങ്ങുകളെ പരിചയപ്പെടാം....

ഹിമവാന്‍റെ മടിത്തട്ടിലേക്ക് ഒരു യാത്ര പോയാലോ... നാട്ടിലെ ചൂടില്‍ നിന്നും മാറി ഹിമാലയത്തിന്‍റെ വേനല്‍ക്കാഴ്ചകളിലേക്ക് കയറിച്ചെല്ലുന്ന ഓരോ യാത്രയും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. മഞ്ഞുരുകുന്നതും പൂത്തുലഞ്ഞു നില്‍ക്കുന്ന താഴ്വരകളും ഒക്കെയായി ഒരിക്കലും മറക്കാനാവാത്ത കാഴ്ചകള്‍ നല്കുന്ന ഹിമാലയത്തിലേക്ക് കയറിച്ചെല്ലുവാന്‍ സാധിക്കുന്ന സമ്മര്‍ ട്രക്കിങ്ങുകളെ പരിചയപ്പെടാം....

ഫുലാരാ റിഡ്ഡ് ട്രക്കിങ്

ഫുലാരാ റിഡ്ഡ് ട്രക്കിങ്

മറ്റു പേരുകേ‌ട്ട പല ട്രക്കിങ്ങുകളുടെയും പോലെ തന്നെ മികച്ച യാത്രാനുഭവങ്ങള്‍ നല്കുന്ന ട്രക്കിങ്ങുകളിലൊന്നാണ് ഫുലാരാ റിഡ്ജ് ട്രക്കിങ്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി, അധികം ആളുകള്‍ തേടിച്ചെല്ലാത്ത, തിരക്കേയില്ലാത്ത യാത്രകളിലൊന്നാണിത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ റിഡ്ജ് ട്രെക്ക് എന്ന വിശേഷണവും ഇതിനുണ്ട്. കേദാർകാന്ത ട്രക്കിങ്ങിന്‍റെ ബേസ് ക്യാംപായ സംക്രിയില്‍ നിന്നാണ് ഈ യാത്രയും ആരംഭിക്കുന്നത്. ഏപ്രിൽ പകുതി മുതൽ മെയ് പകുതി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. കുടുംബവുമായി ഒരുമിച്ച് ചെയ്യുവാന്‍ പറ്റിയ സമ്മര്‍ ‌ട്രക്കിങ്ങുകളില്‍ ഒന്നും കൂടിയാണിത്.

ദയാരാ ബുഗ്യാന്‍ ‌ട്രക്കിങ്

ദയാരാ ബുഗ്യാന്‍ ‌ട്രക്കിങ്

സമ്മര്‍ ട്രക്കിങ്ങിന്റെ കൗതുകം അറിയുവാന്‍ പറ്റിയ ട്രക്കിങ്ങുകളില്‍ ഒന്നാണ് ദയാരാ ബുഗ്യാന്‍ ട്രക്കിങ്. വേനല്‍ക്കാല ട്രക്കിങ്ങില്‍ നമ്മള്‍ ആഗ്രഹിക്കുന്ന കാഴ്ചകളായ വിശാലമായ പുൽമേടുകളും മനോഹരമായ ക്യാമ്പ്‌സൈറ്റുകളും അതിശയകരമായ പർവത കാഴ്ചകളും ഇതില്‍ കാണാം. ഗംഗോത്രി മേഖലയോട് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ട്രക്കിങ് സ്പോട്ട് കൂടിയാണിത്,

സന്ദാക്ഫു ‌ട്രക്കിങ്

സന്ദാക്ഫു ‌ട്രക്കിങ്

ഇന്ത്യ-നേപ്പാൾ അതിർത്തിയോട് ചേർന്ന് പശ്ചിമ ബംഗാളിലെ സിംഗലീല നാഷണൽ പാർക്കിന്റെ അരികിൽ കാണപ്പെടുന്ന മനോഹരമായ സ്ഥലമാണ് സന്ദക്ഫു. പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് സന്ദക്ഫു കൊടുമുടി.. മിതമായ ബുദ്ധിമുട്ടുള്ള ഒരു ട്രെക്കിംഗ് ആയാണ് സന്ദക്ഫു ട്രക്കിങ്ങിനെ പൊതുവെ പറയുന്നത്. ഭൂപ്രദേശം വളരെ പരുക്കൻ അല്ലെങ്കിലും, ദീർഘദൂരമുള്ള യാത്ര ട്രക്കേഴ്സിനെ ക്ഷീണിപ്പിക്കും. 5 രാത്രിയും 6 പകലും നീണ്ടുനിൽക്കുന്നതാണ് ഈ ട്രക്കിങ്.

PC:Abhishek.ghosh1984

ഹര്‍ കി ഡൂണ്‍ ട്രക്കിങ്

ഹര്‍ കി ഡൂണ്‍ ട്രക്കിങ്

ഉത്തരാഖണ്ഡിലെ ഏറ്റവും പേരുകേട്ട സമ്മര്‍ ട്രക്കിങ്ങുകളില്‍ ഒന്നാണ് ഹര്‍ കി ഡൂണ്‍ ട്രക്കിങ്. ഹിമാലയത്തിന്റെ ഏറ്റവും മുകളിലായി സ്ഥിതി ചെയ്യുന്ന ഹർ കി ഡൂണിനെ ഹിമാലയത്തിന്റെ നിറുക് എന്നാണ് വിളിക്കുന്നത്. ബേസ് ക്യാംപായ സാംക്രിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര പൊതുവേ ഏഴ് പകലും ആറ് രാത്രിയും നീണ്ടു നില്‍ക്കുന്നു. 50 കിലോമീറ്റര്‍ ദൂരം അഞ്ച് ദിവസംകൊണ്ട് പിന്നിടുകയാണ് ചെയ്യേണ്ടത്.
വളരെ ബുദ്ധിമുട്ടുള്ള പാതകളും ട്രെക്ക് ഗ്രേഡിയന്റുകളും കാരണം ഹർ കി ദൺ ട്രെക്ക് മിതമായ ബുദ്ധിമുട്ടുള്ള ട്രക്കിങ് ആണ്. ഹർ കി ദൺ ട്രെക്ക് ഒറ്റയ്ക്ക് അനുഭവിക്കാവുന്ന ഒരു മികച്ച ട്രെക്കിംഗ് ആണ്.
PC:Metanish

വേനല്‍ക്കാല യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട കര്‍ണ്ണാടകയിലെ അഞ്ചി‌ടങ്ങള്‍..യാത്രകള്‍ വ്യത്യസ്തമാക്കാം!!വേനല്‍ക്കാല യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട കര്‍ണ്ണാടകയിലെ അഞ്ചി‌ടങ്ങള്‍..യാത്രകള്‍ വ്യത്യസ്തമാക്കാം!!

ഹംപ്താ പാസ് ട്രക്ക്

ഹംപ്താ പാസ് ട്രക്ക്

ഹിമാചലിന്റെ ‌ട്രാന്‍സ് ഹിമാലയന്‍ വേര്‍ഷന് ആസ്വദിക്കുവാന്‍ പറ്റിയ യാത്രകളിലൊന്നാണ് ഹംപ്താ പാസ് ട്രക്ക് സഞ്ചാരികള്‍ക്ക് നല്കുന്നത്. തുടക്കക്കാരെ സംബന്ധിച്ചെടുത്തോളം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കുവാന്‍ പറ്റിയ ‌ട്രക്കിങ്ങാണിത്.
ഹിമാചൽ പ്രദേശിലെ 14,000 അടി ഉയരമുള്ള ഹംപ്ത ചുരം ഹിമാലയത്തിലെ അപൂർവവും നാടകീയവുമായ ചുരം ക്രോസിംഗുകൾക്ക് കീഴിലാണ്. ഒരു വശത്ത് കുളുവിന്റെ പച്ചപ്പ് നിറഞ്ഞ താഴ്‌വരയാണ്. മറുവശത്ത്, തരിശായ പർവതങ്ങളും മിക്കവാറും സസ്യങ്ങളൊന്നുമില്ലാത്ത ലാഹൗളിന്റെ ഏതാണ്ട് വരണ്ടതും നിശിതവുമായ ഭൂപ്രകൃതി കാണാം.
ജൂൺ പകുതി മുതൽ ഒക്ടോബർ പകുതി വരെയാണ് ഹംപ്ത പാസിലേക്ക് ട്രെക്കിംഗ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. സീസണിന്റെ ആദ്യ ദിവസങ്ങളിൽ ഉയർന്ന ചുരങ്ങളിൽ മഞ്ഞ് വീഴാനും പിന്നീട് ആഗസ്ത് മാസത്തോടെ അത് പൂർണ്ണമായും ഉരുകാനും സാധ്യതയുണ്ട്.
PC:Sair18791

ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!

സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്

Read more about: trekking himalaya summer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X