Tap to Read ➤

സൂര്യന്‍ ആദ്യമെത്തുന്ന നാട്... ഉദയസൂര്യന്റെ നാടായ അരുണാചലിലെ ഡോങ്

ഇന്ത്യയില്‍ ഏറ്റവുമാദ്യം സൂര്യരശ്മികളെത്തുന്ന ഗ്രാമമായ അരുണാചല്‍ പ്രദേശിലെ ഡോങ് ഗ്രാമത്തെ പരിചയപ്പെടാം
Elizabath Joseph
ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ യാത്രാ സ്ഥാനങ്ങളില്‍ ഒന്നാണ് ഡോങ്
ബ്രഹ്മപുത്ര നദിയുടെ കൈവഴിയായ ലോബിത് നദിയും സതി നദിയും തമ്മിൽ ചേരുന്ന ഭാഗത്താണ് ഇവിടമുള്ളത്.
ചൈനയ്ക്കും മ്യാൻമാറിനും ഇടയിൽ ഒരു സാൻഡ്വിച്ച് പരുവത്തിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് ഡോങ്.
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഇടമായ ഇവിടെ എത്തിച്ചേരണമെങ്കില്‍ എട്ടുകിലോമീറ്റര്‍ നടക്കണം.
രാവിലെ 5.54 നാണ് ഇവിടുത്തെ സൂര്യോദയം. വൈകിട്ട് 4.30 ന് ഇവിടെ സൂര്യാസ്തമയവും കഴിയും.
സൂര്യോദയം കാണല്‍ മാത്രമല്ല, വേറെയും പല ആക്റ്റിവിറ്റികളും ഇവിടെ ചെയ്യുവാനുണ്ട്.
ഹൈക്കിങ്ങ്, മഞ്ഞുമല കയറ്റം, ട്രക്കിങ്, റാഫ്ടിങ്ങ്, നദിയിലൂടെയുള്ള യാത്ര തുടങ്ങിയ അവയില്‍ ചിലത് മാത്രമാണ്.
മേയോർ വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാരിൽ അധികവും
അവരുടെ ജീവിതരീതികളും ആചാരങ്ങളും പരിചയപ്പെടുവാന്‍ സാധിക്കും എന്നതും ഈ യാത്രയുടെ പ്രത്യേകതയാണ്.
ഭീമന്‍റെ കൊച്ചുമകനെ ശ്രീകൃഷ്ണനായി ആരാധിക്കുന്ന ക്ഷേത്രം.... വിചിത്രമായ കഥയും വിശ്വാസങ്ങളും
കൃഷ്ണ ക്ഷേത്രം