Elizabeth Joseph       Feb 09, 2023

വിമാനത്താവളങ്ങളുടെ മാതൃകയിൽ  എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനുകൾ മുഖം മാറുവാൻ ഒരുങ്ങുന്നു

എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ 445 കോടി രൂപയുടെയും ടൗൺ സ്റ്റേഷനിൽ 226 കോടി രൂപയുടെയും പദ്ധതികളാണ് പുരോഗമിക്കുന്നത്

എല്ലാ യാത്രാ മാര്‍ഗ്ഗങ്ങളും റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള നവീകരണമാണിത്.

ഫുട് ഓവർ ബ്രിഡ്ജ്, കാത്തിരിപ്പ് കേന്ദ്രങ്ങൾ, പാർക്കിങ് കോംപ്ലക്സുകൾ , ഓഫീസ് കെട്ടിടങ്ങൾ,  സോളാർ വൈദ്യുതി,  മഴവെള്ള സംഭരണി തുടങ്ങിയവും നിർമ്മിക്കും.

Fill in some text

എറണാകുളം ജംഗ്ഷൻ സ്റ്റേഷനെ കൊച്ചി മെട്രോയുടെ  സൗത്ത് സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്ന 95 മീറ്റർ നീളമുള്ള ആകാശപാതയും പദ്ധതിയിലുണ്ട്.

ഭിന്നശേഷി സൗഹൃദമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

കേരളത്തിൽ നിന്നു കൊല്ലം റെയിൽവേ സ്റ്റേഷനിലും ഇതേ തരത്തിലുള്ള നവീകരണപ്രവർത്തനങ്ങൾ നടക്കും,

നവീകരണ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നത് കേന്ദ്രത്തിന്റെ ആത്മ നിർഭർ ഭാരത്, ഗതി ശക്തി ഭാരത് പദ്ധതികളാണ്.

എറണാകുളം ജംഗ്ഷൻ സ്റ്റേഷൻ നവീകരണ നിർമാണ പ്രവർത്തനങ്ങൾ 24 മാസം കൊണ്ടും ടൗൺ സ്റ്റേഷൻ 36 മാസം കൊണ്ടും പൂർത്തിയാക്കും