കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് എറണാകുളം
ലക്ഷോപലക്ഷം സന്ദർശകർ എത്തുന്ന ഇവിടം കേരളത്തിന്റെ വാണിജ്യ തലസ്ഥാനം കൂടിയാണ്.
എറണാകുളത്തെത്തിയാൽ നിർബന്ധമായും പോയിരിക്കേണ്ട, എളുപ്പമുള്ള ഒരു യാത്രയുണ്ട്.
ചിലവു കുറഞ്ഞതും സമയലാഭം നല്കുന്നതുമായ ഈ യാത്ര കൊച്ചിയിലെ തിരക്കുകളിൽ നിന്നുള്ള ഓട്ടം കൂടിയാണ്.
എറണാകുളം ജെട്ടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കുള്ള ബോട്ട് യാത്രയ്ക്ക് വെറും ആറ് രൂപയാണ് ടിക്കറ്റ് നിരക്ക്
ഇഷ്ടംപോലെ കാഴ്ചകൾ കാണാം എന്നതു മാത്രമല്ല, ചിലവ് കുറവും സമയലാഭവുമാണ് ഈ യാത്ര നല്കുന്നത്.
പരമാവധി 25 മിനിറ്റേ മാത്രമേ ഫോർട്ട് കൊച്ചിവരെയെത്തുവാൻ വേണ്ടൂ.
പുലർച്ചെ 4. 40 മുതൽ രാത്രി 9. 30 വരെ ബോട്ട് സർവീസുകളുണ്ട്. 20 മിനിറ്റ് ഇടവിട്ട് സർവീസുകളുണ്ട്.