പ്രിൻസസ് സ്ട്രീറ്റ് എന്ന ലോഫേഴ്‌സ് കോർണർ
പൗരാണിക കാഴ്ചകളും ആധുനിക കാഴ്ചകളും ചേരുന്ന നാടാണ് ഫോർട്ട് കൊച്ചി. പഴയകാല സാമ്രാജ്യത്വ ഭരണത്തിന്‍റെ പല അടയാളങ്ങളും ഇന്നും ഇവിടെ കാണാം
ഫോര്‍ട്ട് കൊച്ചിക്കും അവിടുത്തെ ഓരോ കോണുകൾക്കും തെരുവുകൾക്കും യൂറോപ്പുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ചരിത്രമുണ്ട്.
പ്രിൻസസ് സ്ട്രീറ്റ് എന്നറിയപ്പെടുന്ന ലോഫേഴ്‌സ് കോർണർ ഇന്നും യൂറോപ്പ് അടയാളങ്ങളുള്ള ഫോർട്ട് കൊച്ചിയിലെ ഇടമാണ്.
ഫോർട്ട് കൊച്ചിയിലെ ഏറ്റവും പഴക്കം ചെന്ന തെരുവുകളിലൊന്നാണിത്
യൂറോപ്യൻ ശൈലിയിലുള്ള വീടുകൾ ആണ് ഇവിടുത്തെ പ്രത്യേകത
തെരുവിന്റെ ഇരുവശത്തും ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ്, ഫ്രഞ്ച് വാസ്തുവിദ്യയിലാണ് ഇവിടുത്തെ കെട്ടിടങ്ങളൊക്കയും നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
കൊളോണിയൽ കാലഘട്ടത്തിലെ ഫോർട്ട് കൊച്ചി എന്തായിരുന്നുവെന്ന് ഇവിടെയെത്തിയാൽ മനസ്സിലാകും.
കോഫീ ഷോപ്പുകളും കഫേകളും ആണ് ഇന്നത്തെ ഇവിടുത്തെ ആകർഷണം.
ഫോർട്ട് കൊച്ചിയിൽ ഷോപ്പിങ്ങിന് പറ്റിയ ഇടം കൂടിയാണ് പ്രിൻസസ് സ്ട്രീറ്റ്