കേരളത്തിൽ നിന്നും ഏറ്റവുമധികം വിശ്വാസികൾ പോകുന്ന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വേളാങ്കണ്ണി.
മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ ട്രെയിൻ എറണാകുളം സൗത്തില്‍ നിന്നും പുറപ്പെടും
ശനിയാഴ്ച ഉച്ചയ്ക്ക് 1.10ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ കോട്ടയം, കൊല്ലം, പുനലൂര്‍, മാനാമധുരൈ, നാഗപട്ടണം വഴി യാണ് വേളാങ്കണ്ണിയിലെത്തുന്നത്.
ഞായറാഴ്ച രാവിലെ 5.40 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും.
മാർച്ച് 05, 12, 18, 26 എന്നീ ഞായറാഴ്ചകളിൽ തിരികെ ട്രെയിൻ വേളാങ്കണ്ണിയിൽ നിന്നു മടക്കയാത്ര ആരംഭിക്കും.
വൈകുന്നേരം 6.30 വേളാങ്കണ്ണിയിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.40 ന് എറണാകുളത്ത് എത്തുന്ന വിധത്തിലാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.