കൊച്ചി കൊച്ചിയായത് ഇങ്ങനെയാണ്
കൊച്ചിയെങ്ങനെ കൊച്ചിയായി എന്നതിന് പല കഥകളും ചരിത്രവും ഉണ്ട്. കൊച്ചിയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത് ചൈനീസ് സഞ്ചാരിയായ മാ ഹുവാൻ ആയിരുന്നു. പിന്നീട് 1440-ലെ തന്റെ ചില രേഖകളിൽ ഇറ്റാലിയൻ സഞ്ചാരിയായ നിക്കോളോ കോണ്ടിയും കൊച്ചിയെക്കുറിച്ച് പരാമർശിക്കുന്നു
കോസിം, കൊച്ചിം, കൊച്ചിൻ, കൊച്ചി എന്നിങ്ങനെ പല പേരുകളിൽ സഞ്ചാരികളുടെയും വ്യാപാരികളുടെയും രേഖകളിൽ കൊച്ചി വന്നിട്ടുണ്ട്.
തങ്ങളുടെ നാടിന്‍റെ ഓർമ്മയ്ക്കായി ചൈനീസ് ഭരണാധികാരി കുബ്ലായ് ഖാന്റെ കൊട്ടാരത്തിലെ വ്യാപാരികളാണ് കൊച്ചിക്ക് പേരുനല്കിയതെന്നാണ് മറ്റുചിലർ പറയുന്നത്.
ഗോ ശ്രീ?? 'പശുക്കളാൽ സമൃദ്ധമായത്' എന്നർത്ഥം വരുന്ന ഗോ ശ്രീഎന്ന സംസ്‌കൃത വാക്കിൽ നിന്നാണ് കൊച്ചി വന്നതെന്നും വിശ്വസിക്കപ്പെടുന്നു.
കോഹൻ എന്ന ബൈബിൾ പദത്തെ സൂചിപ്പിക്കുന്ന കൊച്ച എന്ന വാക്കിൽ നിന്നാണ് കൊച്ചി വന്നതെന്നാണ് മറ്റൊരു വ്യാഖ്യാനം
കൊച്ചിയെന്ന പേരിന് ഒരു തമിഴ് സ്വാധീനം ഉണ്ടെന്നും പറയപ്പെടുന്നു. തമിഴിൽ തുറമുഖം എന്നർത്ഥം വരുന്ന കാക്കിയിൽ നിന്നാണത്രെ കൊച്ചി വന്നത്.
കക്കോച്ചി, കൊച്ചിം എന്ന വാക്കുകൾ 'ചെറിയ കടൽ' എന്നർഥമുള്ള കൊച്ച്-ആഴി എന്ന മലയാള വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നും പറയപ്പെടുന്നു.
ഇപ്പോഴും കൊച്ചിൻ എന്നും കൊച്ചി എന്നും ഒരുപോലെ ഇവിടം അറിയപ്പെടുന്നു.