നൂറ്റാണ്ടുകളായി വിദേശ രാജ്യങ്ങളുമായി കച്ചവട ബന്ധങ്ങൾ കൊച്ചിക്കുണ്ട്.
രാജ്യത്തെ സുഗന്ധവ്യഞ്ജന വ്യാപനത്തിന്റെ കേന്ദ്രമായിരുന്നു കൊച്ചിയെന്നാണ് ചരിത്രം പറയുന്നത്.
1341ൽ പെരിയാർ വെള്ളപ്പൊക്കത്തിൽ മുസരിസ് നശിച്ച ശേഷമാണ് കൊച്ചി തുറമുഖമെന്ന നിലയിലേക്ക് വളരുന്നത്
ആധുനിക കൊച്ചി തുറമുഖത്തിന്റെ ശിൽപ്പി എന്നറിയപ്പെടുന്നത് റോബർട്ട് ബ്രിസ്റ്റോ ആണ് .
തിരുവിതാംകൂർ, കൊച്ചി ,മദ്രാസ് ഗവൺമെന്‍റുകൾ ചേർന്നാണ് കൊച്ചി തുറമുഖം നിർമ്മാണച്ചിലവ് നല്കിയത്.
അറബിക്കടലിന്റെ റാണി എന്നാണ് കൊച്ചിയെ വിളിക്കുന്നത്.
ദിവാൻ ആർ.കെ.ഷൺമുഖം ചെട്ടിയാണ് കൊച്ചിയെ അറബിക്കടലിന്റെ റാണിയെന്ന് വിശേഷിപ്പിച്ചത്.
കൊച്ചി തുറമുഖത്തിന്റെ ആഴംകൂട്ടലിൽ ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ദ്വീപാണ് വെല്ലിങ്ടൻ ഐലൻഡ്