സമ്പന്നമായ ചരിത്രവും പൈതൃകവും അവകാശപ്പെടുവാൻ സാധിക്കുന്ന നാടാണ് കൊച്ചി
ആരെയും ഒരിക്കലും നിരാശരാക്കാത്ത, തേടിച്ചെല്ലുന്നവർക്ക് ആഗ്രഹിച്ചതിലുമധികം കാഴ്ചകൾ നല്കുന്ന നാട്
വൈദേശിക ശക്തികൾ ആധിപത്യമുറപ്പിച്ചതിന്‍റെ നീണ്ട കാല ചരിത്രം കൊച്ചിക്കുണ്ട്.
വന്നെത്തുന്നവർക്കെല്ലാം അവരുടെ നാടുമായി സാദൃശ്യം തോന്നിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളും കൊച്ചി നല്കിയിട്ടുണ്ട്.
ഇംഗ്ലീഷുകാർക്കിടയിൽ കൊച്ചി 'മിനി ഇംഗ്ലണ്ട്' എന്നായിരുന്നുവത്രെ കൊച്ചി അറിയപ്പെട്ടത്
ഹോളണ്ടുകാർ കൊച്ചിയെ 'ഹോംലി ഹോളണ്ട്' എന്നു വിളിച്ചു
ലിറ്റിൽ ലിസ്ബൺ എന്നായിരുന്നു കൊച്ചി പോർച്ചുഗീസുകാർക്കിടയിൽ അറിയപ്പെട്ടത്.
എന്നാൽ ഇന്ന് കൊച്ചി അറിയപ്പെടുന്നത് അറബിക്കടലിന്റെ റാണി എന്നാണ്.