കൊച്ചിയിൽ അധികമാർക്കും അറിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ഫാൽക്കൺ ബീച്ച്
വൈപ്പിൻ പാലത്തിൽ നിന്നും വെറും 10 മിനിറ്റ് യാത്ര മാത്രമേ ഇവിടേക്കുള്ളൂ
ഉയര്‍ന്നു പറക്കുന്ന പരുന്തുകളെ ഇവിടെ ധാരാളമായി കാണാം. അങ്ങനെയാണ് ഫാൽക്കൺ ബീച്ച് എന്ന പേരു വന്നത്.
ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകുവാൻ സാധിക്കുന്ന വഴിയാണ് ഇവിടുത്തേത്
കൊച്ചിയിൽ സമാധാനമായി സമയം ചിലവഴിക്കുവാൻ പറ്റിയ ഇടണ് ഫാൽക്കൺ ബീച്ച്
ആളും ബഹളവും ഇല്ല എന്നു മാത്രമല്ല, ശാന്തവും മനോഹരവുമാണ് ഇവിടം
ചപ്പ എന്നും അക്വ ബീച്ച് എന്നും ഇവിടം അറിയപ്പെടുന്നു. നാട്ടുകാർക്കിടയിൽ ഇവിടം അറിയപ്പെടുന്നത് വളപ്പ് ബീച്ച് എന്നാണ്.
ഗൂഗിളിൽ ഫാൽക്കൺ ബീച്ച് വൈപ്പിൻ എന്നു സേർച്ച് ചെയ്താൽ ഇവിടേക്കുള്ള വഴി കാണാം