Tap to Read ➤

പൂത്തുലഞ്ഞ് പൂക്ക‌ളുടെ താഴ്വരകള്‍

ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത കാഴ്ച സമ്മാനിക്കുന്ന പൂക്കളുടെ താഴ്വരകളെ പരിചയപ്പെടാം.
Elizabath Joseph
പൂക്കളുടെ താഴ്വരകള്‍
പരവതാനി വിരിച്ചതുപോലെ നീണ്ടു കി‌ടക്കുന്ന താഴ്വരകളിലെ പൂക്കളുടെ കാഴ്ച നമ്മുടെ രാജ്യത്തിന് നല്കുവാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ ദൃശ്യമാണ്
വാലി ഓഫ് ഫ്ലവേഴ്സ് ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ നോര്‍ത്ത് ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വാലി ഓഫ് ഫ്ലവേഴ്സ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്.
ബ്രഹ്മകമലമുള്‍പ്പെടെയുള്ള അത്യപൂര്‍വ്വങ്ങളായ പുഷ്പങ്ങള്‍ പൂക്കുന്ന വാലി ഓഫ് ഫ്ലവേഴ്സ് കൗതുക കാഴ്ചകളുടെ കൂടാരമാണ്. ആറു കിലോമീറ്ററോളമാണ് ഇവിടുത്തെ ദേശീയോദ്യാനക്കാഴ്ചകള്‍
സമയം
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.
ഇന്ത്യയിലെ പൂക്കളുടെ താഴ്വരകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഇടമെന്ന് മണിപ്പൂരിലെ ഡിസോക് വാലിയെ വിശേഷിപ്പിക്കാം.
സുകോ വാലി
നാഗാലാന്‍ഡിനും മണിപ്പൂരിനും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ഈ താഴ്വര അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ്
ഏപ്രില്‍ മുതല്‍ ‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.
സമയം
യുംതാങ് വാലി, സിക്കിം
സിക്കിം വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന യുംതാങ് വാലിതലസ്ഥാനമായ ഗാംഗ്ടോക്കിന് വടക്കായാണ് സ്ഥിതി ചെയ്യുന്നത്
പൂക്കള്‍ പൂവിടുന്ന സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. ഫെബ്രുവരി അവസാനം മുതല്‍ ജൂണ്‍ പകുതി വരെയുള്ള സമയമാണിത്.
മൂന്നാര്‍ വാലി
നമ്മുടെ നാട്ടിലെ നമുക്ക് സ്വന്തമായുള്ള പൂക്കളുടെ താഴ്വരയാണ് മൂന്നാര്‍. പശ്ചിമഘട്ട പര്‍വ്വത നിരകളോ‌ട് ചേര്‍ന്നു നില്‍ക്കുന്ന മൂന്നാര്‍ എന്നും സഞ്ചാരികളുടെ പ്രിയപ്പെ‌ട്ട ഇടമാണ്.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് മൂന്നാര്‍ സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.
സമയം
മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലമാണ് കാസ് പീഠഭൂമി.
സതാര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാസ് പീഠഭൂമി 2012 ലാണ് യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഴക്കാലത്തിന് ശേഷമാണ് ഇവിടെ ചെടികള്‍ പൂവിടുന്നത്.
ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടെ ചെടികള്‍ പൂവിടുന്നത്.
ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യാം...ചിലവ് കുറഞ്ഞ യാത്രയ്ക്ക് ചൈന മുതല്‍ ബുധാപെസ്റ്റ് വരെ!!
ഫാമിലി ട്രിപ്പ്