Search
  • Follow NativePlanet
Share
» »ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യാം...ചിലവ് കുറഞ്ഞ യാത്രയ്ക്ക് ചൈന മുതല്‍ ബുധാപെസ്റ്റ് വരെ!!

ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യാം...ചിലവ് കുറഞ്ഞ യാത്രയ്ക്ക് ചൈന മുതല്‍ ബുധാപെസ്റ്റ് വരെ!!

കുറഞ്ഞ ചിലവില്‍ കുടുംബവുമായി പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് പരിഗണിക്കുവാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

ചെറുതെങ്കിലും വീട്ടിലെ എല്ലാവരുമൊത്തുചേര്‍ന്നുള്ള യാത്ര ആരുടെയും ആഗ്രഹങ്ങളിലൊന്നാണ്. കുറച്ചു മുതിര്‍ന്ന ആളുകളെ സംബന്ധിച്ചെടുത്തോളം മക്കളും കൊച്ചുമക്കളും ഒക്കെയായി ചിലവഴിക്കുവാന്‍ പറ്റിയ സമയം കൂടിയാണിത്. ജോലിയുടെ തിരക്കുകളും ബഹളങ്ങളും ഒന്നുമില്ലാതെ, കുടുംബം മാത്രമായി ചേരുന്ന സമയം എന്തുകൊണ്ടും ഏറ്റവും വിലപ്പെട്ട സമയമാണ്. എന്നാൽ ഒരു കുടുംബ അവധിക്കാലം ആസൂത്രണം ചെയ്യുന്നതിനുള്ള ഏറ്റവും വലിയ തടസ്സം ചിലപ്പോൾ ബജറ്റും ലക്ഷ്യസ്ഥാനവുമാകാം. എന്നാല്‍ നമ്മുടെ പോക്കറ്റില്‍ ഒതുങ്ങുന്ന തുകയില്‍ പോയിവരുവാന്‍ സാധിക്കുന്ന നിരവധി സ്ഥലങ്ങള്‍ വിദേശത്തുണ്ട്. വിദേശത്തേയ്ക്ക് കുറഞ്ഞ ചിലവില്‍ കുടുംബവുമായി പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് പരിഗണിക്കുവാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

നേപ്പാള്‍

നേപ്പാള്‍

ഇന്ത്യയില്‍ നിന്നും ഏറ്റവും എളുപ്പത്തിലും കുറഞ്ഞ ചിലവിലും പോകുവാന്‍ സാധിക്കുന്ന രാജ്യങ്ങളില്
ഒന്നാമത്തേത് നേപ്പാള്‍ ആണ്. കുടുംബമായി അവധിക്കാലം ആഘോഷിക്കുന്നതിനുള്ള ഏറ്റവും മികച്ച ബജറ്റ് ലക്ഷ്യസ്ഥാനവും ഇതു തന്നെയാണ്. കൊടുമുടികളും ക്ഷേത്രങ്ങളും താഴ്വാരങ്ങളും ഭംഗിയേറിയ കാഴ്ചകളും എല്ലാമായി ഏതുപ്രായക്കാര്‍ക്കും കണ്ടാസ്വദിക്കുവാന്‍ വേണ്ടത് ഇവിടെയുണ്ട്. കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും ചെയ്യുവാന്‍ പറ്റിയ രസകരമായ പല ആക്റ്റിവിറ്റികളും ഇവിടെയുണ്ട്. യാത്രയില്‍ കുറച്ച് സാഹസികത ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവിടുത്തെ ട്രക്കിങ് റൂട്ടുകള്‍ സംശയമില്ലാതെ പരിഗണിക്കാം. ആത്മീയയാത്രയാണ് ഉദ്ദേശമെങ്കില്‍ അവിടെയും നേപ്പാളിന്‍റെ സാധ്യതകള്‍ അനന്തമാണ്. പ്രശസ്തമായ ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുള്ള ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രം കൂടിയാണ് നേപ്പാൾ.

കാഠ്മണ്ഡു, നാഗർകോട്ട്, ബൗധാനാഥ്, ലാംഗ്താങ് നാഷണൽ പാർക്ക്, അപ്പർ മുസ്താങ്, പൊഖാറ, നാംചെ ബസാർ, ഘണ്ട്രുക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടുത്തെ യാത്രയില്‍ ഉള്‍പ്പെടുത്താം.

PC:Tobias Federle

മലേഷ്യ

മലേഷ്യ

ഇന്ത്യയില്‍ നിന്നും വളരെ തിരക്കേറിയ യാത്രാ റൂട്ടുകളില്‍ ഒന്നാണ് മലേഷ്യയിലേക്കുള്ളത്. അവധിക്കാലം ചിലവഴിക്കുവാനായി ഏതുപ്രായക്കാരും മലേഷ്യയെ തിരഞ്ഞെടുക്കാറുണ്ട്. ബീച്ചുകള്‍ക്കാണ് മലേഷ്യ പേരുകേട്ടിരിക്കുന്നത്. ഇന്ത്യൻ, ചൈനീസ്, യൂറോപ്യൻ, മലായ് തുടങ്ങിയ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ ഇവിടെ കാണാം. ജീവിതരീതികളില്‍ മാത്രമല്ല, ആചാരങ്ങളിലും കെട്ടിടങ്ങളുടെ നിര്‍മ്മിതിയിലും വരെ ഈ സ്വാധീനം പ്രകടമാണ്.
കടല്‍ത്തീരങ്ങള്‍ക്കൊപ്പം വെള്ളച്ചാട്ടങ്ങളും മലനിരകളും എല്ലാം കാണുവാനുണ്ട്. കുടുംബത്തോടൊപ്പമുള്ള അവിസ്മരണീയമായ അവധിക്കാലമാണ് ലക്ഷ്യമെങ്കില്‍ പട്ടികില്‍ മലേഷ്യയേയും ഉള്‍പ്പെടുത്താം.

ക്വാലാലംപൂർ, ജോർജ്ജ് ടൗൺ, ലങ്കാവി, പെൻഗാങ് ദ്വീപ്, കോട്ട കിനാബാലു, പുത്രജയ, റെഡാങ് ദ്വീപ്, ഇപ്പോ, സന്ദകൻ, കിനാബ്ലു പാർക്ക്, തമൻ നെഗാര, ഗുനുങ് മുലു നാഷണൽ പാർക്ക്, മെർസിംഗ്, സെമ്പോർണ തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം

PC:Arthur Poulin

ഭൂട്ടാന്‍

ഭൂട്ടാന്‍

പ്രകൃതിഭംഗിയും വൈവിധ്യങ്ങളും ഏറെ ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടെ തൊട്ടടുത്തുള്ള ഭൂട്ടാന്‍. യാത്രയുടെ കാര്യത്തിലാണെങ്കിലും ചിലവിന്റെ കാര്യത്തിലാണെങ്കിലും ഒരിക്കലും പോക്കറ്റ് കാലിയാക്കുന്ന ഒരിടമല്ല ഭൂട്ടാന്‍. ലോകത്തിലെ ഏറ്റവും സമാധാനവും സന്തുഷ്ടവുമായ രാജ്യമായ രാജ്യമായി കണക്കാക്കുന്ന ഭൂട്ടാന്‍റെ ഈ ശാന്തത യാത്രകഴിയുമ്പോഴേയ്ക്കും നിങ്ങള്‍ക്കും സ്വന്തമാക്കാം.
ഭൂട്ടാനിലേക്ക് കുടുംബവുമായി യാത്ര ചെയ്യുന്നതിലെ പ്ലസ് പോയിന്‍റ് എന്നത് ഒരുമിച്ചുള്ള സമയം ചിലവഴിക്കല്‍ തന്നെയാണ്. പ്രകൃതിമനോഹരമായ കാഴ്ചകളാണ് ഭൂട്ടാന്‍റെ എടുത്തുപറയേണ്ട കാര്യം. ഹിമാലയൻ പർവതനിരകളിലൂടെയുള്ള യാത്ര ഈ രാജ്യത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള മുന്‍ധാരണകള്‍ എല്ലാം മാറ്റിമറിക്കും. ആശ്രമങ്ങളാണ് ഇവിടുത്തെ യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊന്ന്.

PC:Prateek Katyal

 ബുധാപെസ്റ്റ്, ഹംഗറി

ബുധാപെസ്റ്റ്, ഹംഗറി

തീര്‍ത്തും അപരിചിതമായ ഒരിടമാണ് യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്നതെങ്കില്‍ ബുധാപെസ്റ്റ് നോക്കാം. യാത്രാസംഘത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. ഡാന്യൂബ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം ചരിത്രാന്വേഷികള്‍ക്കും യാത്രകളില്‍ വ്യത്യസ്തത തിരയുന്നവര്‍ക്കും ഇഷ്ടമാകും. കോട്ടകള്‍, വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍, മികച്ച രാത്രിജീവിതം, മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ആസ്വദിക്കുവാന്‍ ഇവിടെയുണ്ട്. ഈസ്റ്റിന്‍റെ പാരീസും യൂറോപ്പിന്റെ ഫോട്ടോജെനിസിക് സിറ്റിയും എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഈ വിശേഷണം പോലെ തന്നെ ഇവിടം നിങ്ങള്‍ക്ക് ആസ്വദിക്കാം.

PC:Bence Balla-Schottner

ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങള്‍...ആരെയും എഴുത്തുകാരനാക്കുന്ന നാ‌ട്..ഫോട്ടോകളിലെ താരമായ ബുഡാപെസ്റ്റ്ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങള്‍...ആരെയും എഴുത്തുകാരനാക്കുന്ന നാ‌ട്..ഫോട്ടോകളിലെ താരമായ ബുഡാപെസ്റ്റ്

ഇന്തോനേഷ്യ

ഇന്തോനേഷ്യ

ബീച്ചുകളുടെ നാടാണ് ഇന്തോനേഷ്യ. അതുകൊണ്ടുതന്നെ മികച്ച ഒരു ഫാമിലെ വെക്കേഷന്‍ ഇന്തോനേഷ്യ നിങ്ങള്‍ക്ക് നല്കും. ആള്‍ക്കൂട്ടം നിറഞ്ഞ ബീച്ചുകളും അധികം ആളുകള്‍ കടന്നുചെല്ലാത്തതുമായ നിരവധി ബീച്ച് ലക്ഷ്യസ്ഥാനങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് യാത്രകള്‍ ക്രമീകരിക്കാം, ബാലി, ജക്കാർത്ത തുടങ്ങിയ ജനപ്രിയ ഇന്തോനേഷ്യൻ യാത്രാ കേന്ദ്രങ്ങൾ സന്ദര്‍ശിക്കുവാന്‍ മറക്കരുത്. ആഢംബരം മാറ്റിവെച്ച് ലളിതമായ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കാണ് ഇവിടം കുറച്ചുകൂടി യോജിച്ചത്.

ബാലി, ഉബുദ്, ജക്കാർത്ത, കുട്ട, ലോംബോക്ക് ബീച്ച്, കൊമോഡോ നാഷണൽ പാർക്ക്, സുരബായ, കിന്റമണി, ലോവിന ബീച്ച്, ലോറൻസ് നാഷണൽ പാർക്ക് തുടങ്ങിയ ഇടങ്ങള്‍ ഇവിടുത്തെ യാത്രയില്‍ സന്ദര്‍ശിക്കാം
PC:Jeremy Bishop

ചൈന

ചൈന

ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിനോദയാത്രകള്‍ അത്ര പ്രചാരം ലഭിച്ചിട്ടുള്ള ഒന്നല്ല. ചൈന എന്നു കേള്‍ക്കുമ്പോള്‍ തോന്നുന്ന അതിശയം ഇവിടെ എത്തിയാലും നമ്മെ വിട്ടുമാറില്ല. ടെക്നോളജിയുമായി പലപ്പോഴും ചേര്‍ത്തുനിര്‍ത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. എന്നാല്‍ പാരമ്പര്യവും പൈതൃകവും പ്രദർശിപ്പിക്കുന്നതിൽ രാജ്യം എത്രമാത്രം അഭിമാനിക്കുന്നു എന്നത് ഇവിടെ നേരിട്ടെത്തി മനസ്സിലാക്കേണ്ടതാണ്. രണ്ടുവ്യത്യസ്ത കാഴ്ചകളാണ് ചൈനയില്‍ സ‌‍ഞ്ചാരികളെ കാത്തിരിക്കുന്നത്. തികച്ചും സാധാരണമായ ഗ്രാമങ്ങളും രാവുറങ്ങാത്ത മെട്രോ നഗരങ്ങളുമാണവ.

ബീജിംഗ്, ഷാങ്ഹായ്, ഷി ആൻ, ഗ്വാങ്‌ഷോ, ഹാങ്‌ഷു, യാങ്‌ഷുവോ കൗണ്ടി, ലിജിയാങ്, ഷാങ്‌ജിയാജി, ഹുവാങ്‌ഷാൻ സിറ്റി, പാംഗോങ് ത്സോ തടാകം, വുഷെൻ ഷാങ്‌യേ, പിംഗ്‌യാവോ, ജിയുസൈഗോ തുടങ്ങിയ ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം
PC:Hanson Lu

യുഎഇ

യുഎഇ

ഇന്ത്യയില്‍ നിന്നുള്ല സഞ്ചാരികളുടെ സെക്കന്‍ഡ് ഹോം എന്നു വിളിക്കപ്പെടുന്ന സ്ഥലമാണ് യുഎഇ. ഏറ്റവും പ്രിയപ്പെട്ട ഫാമിലി ട്രാവൽ ഡെസ്റ്റിനേഷന്‍ കൂടിയായ ഇവിടം അത്യാഢംബരങ്ങള്‍ക്കാണ് പേരുകേട്ടിരിക്കുന്നത്. മരുഭൂമിയില്‍ പണിതുയര്‍ത്തിയ ഈ നഗരം നമ്മെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം- ബുർജ് ഖലീഫ, ദുബായ് ആഡംബരത്തിന്റെ പ്രതീകമാണ്. സാഹസിക കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമായ യുഎഇ തിരഞ്ഞെടുക്കാൻ നിരവധി കാരണങ്ങളുണ്ട്.

അബുദാബി, ദുബായ്, ഷാർജ, യാസ് ദ്വീപ്, പാം ജുമൈറ, അജ്മാൻ, റാസൽ ഖൈമ, അൽ ബദിയ, അൽ മദാം, ഖത്ത് തുടങ്ങിയ ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.
PC:Christoph Schulz

റഷ്യ

റഷ്യ

കുടുംബയാത്രകള്‍ക്ക് യോജിച്ച മറ്റൊരു സ്ഥലമാണ് റഷ്യ. വൈവിധ്യമാർന്ന സംസ്കാരം, ഭാഷ, ഭൂമിശാസ്ത്രം, തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുകയും പരിചയപ്പെടുകയും ചെയ്യാം എന്നതാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. ചരിത്ര സ്ഥലങ്ങൾ മുതൽ മനോഹരമായ ഗ്രാമങ്ങൾ വരെ കണ്ടുതീര്‍ക്കുവാന്‍ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.
PC:Alexander Smagin

കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍

പാമ്പുകളുടെ ദ്വീപ് മുതല്‍ മനുഷ്യരെ കയറ്റാത്ത സ്ഥലം വരെ... ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇടങ്ങള്‍പാമ്പുകളുടെ ദ്വീപ് മുതല്‍ മനുഷ്യരെ കയറ്റാത്ത സ്ഥലം വരെ... ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇടങ്ങള്‍

Read more about: travel world travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X