Tap to Read ➤

പച്ചപ്പും ഹരിതാഭയും കാണാം... ഇന്ത്യയിലെ ഹരിതനഗരങ്ങള്‍

വികസനത്തോ‌‌ടൊപ്പം പ്രകൃതിസംരക്ഷണത്തിനു പ്രാധാന്യം നല്കുന്ന ഹരിതനഗരങ്ങള്‍ പരിചയപ്പെ‌ടാം
Elizabath Joseph
മൈസൂര്‍
ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ളതും പച്ചപ്പ് നിറഞ്ഞതുമായ നഗരങ്ങളില്‍ ഒന്നാണ് മൈസൂര്‍. രാജ്യത്തെ ആസൂത്രിത നഗരങ്ങളില്‍ ഒന്നുകൂ‌ടിയാണിത്.
ചണ്ഡിഗഡ്
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ചണ്ഡിഗഡ്. പച്ചപ്പുമായി സംയോജിപ്പിച്ചുള്ള വികസനമാണ് ഇവി‌ടുത്തെ പ്രത്യേകത. പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ഇവി‌ടം. ചണ്ഡിഗഡിന്റെ 35.5 ശതമാനം വനവും മരങ്ങളും ആണ്.
തിരുവനന്തപുരം
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം, പച്ചപ്പ് നിറഞ്ഞ കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, കൂടാതെ ശാന്തമായ ബീച്ചുകൾ, ക്ഷേത്രങ്ങൾ, മ്യൂസിയങ്ങൾ എന്നിവയ്ക്കും ഇവി‌ടം പ്രസിദ്ധമാണ്.
ബാംഗ്ലൂര്‍
ഗാര്‍ഡന്‍ സിറ്റി എന്നാണ് ബാംഗ്ലൂര്‍ അറിയപ്പെ‌ടുന്നത്. സുഖകരമായ കാലാവസ്ഥയും പ്രകൃതിരമണീയമായ പൂന്തോട്ടങ്ങളും പാർക്കുകളും പ്രകൃതിദത്ത തടാകങ്ങളും ആണ് ഇവി‌ടുത്തെ പ്രത്യേകത.
ന്യൂ ഡല്‍ഹി
ലോകത്തിലെ ഏറ്റവും മലിനമായ (വായു നിലവാരം കുറഞ്ഞ) നഗരങ്ങളിൽ ഒന്നാണെങ്കിലും, ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ഹരിത നഗരങ്ങളിലൊന്നാണ് ഇത്.
ഡെറാഡൂണ്‍
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാണ് ഡെറാഡൂണ്‍. പച്ചപ്പ് നിറഞ്ഞ മലനിരകൾക്കും വെള്ളച്ചാട്ടങ്ങൾക്കും പേരുകേട്ടതാണ് ഇവി‌‌ടം. ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന നഗരങ്ങളിൽ ഒന്നാണിത്
ഭോപ്പാല്‍
വന പൈതൃകം സംരക്ഷിക്കുകയും ഒരു വാണിജ്യ കേന്ദ്രമായി വികസിക്കുകയും ചെയ്യുന്ന നഗരമാണ് ഭോപ്പാല്‍.
ദിയു
പകൽസമയത്ത് 100 ശതമാനം പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് ദിയു.
ഗാന്ധിനഗര്‍
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗർ ഇന്ത്യയിലെ ഏറ്റവും മികച്ച ആസൂത്രിത നഗരങ്ങളിലൊന്നാണെന്ന് അവകാശപ്പെ‌‌ടുന്നു. 1.5 ലക്ഷം മാത്രം ജനസംഖ്യയുള്ള ഇവി‌ടെ 32 ലക്ഷം മരങ്ങളുണ്ട്.
അറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രം
നിഷ്കളങ്ക് ക്ഷേത്രം