എത്ര വിവരിച്ചാലും തീരാത്ത അത്ഭുതങ്ങളുള്ള ഒരു ക്ഷേത്രമുണ്ട്. വിശ്വാസവും ആചാരവുമല്ല, പകരം ക്ഷേത്രം നിൽക്കുന്ന ഇടമാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. പാറയിലും കുന്നിലും ഒന്നുമല്ല,അറബിക്കടലിനുള്ളിലാണ്, ലോകമഹാത്ഭുതങ്ങളിൽ ഒന്നായി തന്നെ വിശേഷിപ്പിക്കപ്പെടേണ്ട നിഷ്കളങ്ക് മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവലിംഗത്തിന് കടൽത്തന്നെ അഭിഷേകം നടത്തുന്ന അപൂർവ്വ കാഴ്ചയാണ് ഈ ക്ഷേത്രത്തിലുള്ളത്. ശിവരാത്രിയിൽ പരിചയപ്പെടേണ്ട ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ ഈ അപൂർവ്വ ക്ഷേത്രത്തെയും ഉൾപ്പെടുത്താം...
കടലിനടിയിലെ ശിവക്ഷേത്രം
അഭിഷേകം നടത്തുവാൻ അറബിക്കടൽ
വഴിമാറിക്കൊടുക്കുന്ന കടൽ
അടയാളമായി കൊടി മാത്രം
കടൽനിരപ്പ് താഴാത്ത സമയത്ത് അവിടെ അങ്ങനെയൊരു ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവായി പാറിപ്പറക്കുന്ന ഒരു കൊടി മാത്രമേ ഉള്ളൂ. അതുംകൂടിയില്ലെങ്കില്‍ അവിടെ അങ്ങനെയൊരു ക്ഷേത്രം ഉണ്ടെന്ന് തോന്നുകയേയില്ല.
പാണ്ഡവന്മാർ നിർമ്മിച്ച ക്ഷേത്രം
മഹാഭാരത യുദ്ധം ജയിച്ചെങ്കിലും തങ്ങളുടെ അടുത്ത ആളുകളെപ്പോലും അതിനായി ബലി നല്കേണ്ടി വന്നത് അവരെ വളരെയധികം വേദനിപ്പിച്ചു. തങ്ങളുടെ പാപത്തിന് മോചനം ലഭിക്കുവാനായി അവർ ശ്രീകൃഷ്ണനോട് ഉപദേശം ചോദിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ കൃഷ്ണന്‍ അവർക്കൊരു കടുത്ത കൊടിയും കറുത്ത പശുവിനെയും നല്കി. അവ രണ്ടും വെളുപ്പു നിറമാകുന്നതുവരെ പിന്തുടരുവാൻ ആവശ്യപ്പെട്ട കൃഷ്ണൻ അവയുടെ നിറം മാറുമ്പോൾ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്നും ആ സ്ഥലത്ത് ശിവന്‍റെ സാന്നിധ്യമുണ്ടാകുമെന്നും അവിടെ വെച്ച് ശിവനെ ആരാധിക്കണമെന്നും അവപോട് ആവശ്യപ്പെട്ടു. ദിവസങ്ങൾ നീണ്ട യാത്രയിൽ അവര്ഡ പല പുണ്യ സ്ഥലങ്ങളിലൂടെയും തീർഥാടന കേന്ദ്രങ്ങളിലൂടെയും കടന്നു പോയെങ്കിലും നിറം മാറിയില്ല. ഒടുവിൽ ഇവിടെ എത്തിയപ്പോൾ രണ്ടിന്റെയും നിറം മാറിയെന്നും ശിവലിംഗം സ്ഥാപിച്ച് അവർ പ്രാർഥന നടത്തിയെത്തുമാണ് വിശ്വാസം.
നിഷ്കളങ്ക മഹാദേവൻ
വർഷത്തിലൊരിക്കൽ മാറ്റുന്ന കൊടി
ശാസ്ത്രത്തിനു പോലും ഉത്തരമില്ല
സന്ദർശിക്കുവാൻ



Click it and Unblock the Notifications













