ശാസ്ത്രത്തിനും വിശ്വാസങ്ങള്‍ക്കും ഉത്തരം കണ്ടുപിടിക്കുവാന്‍ സാധിക്കാത്ത ക്ഷേത്രങ്ങള്‍
Elizabath Joseph
കര്‍ണ്ണാടകയിലെ ഏറ്റവും നിഗൂഢമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹാസനില്‍ സ്ഥിതി ചെയ്യുന്ന ഹസനാംബാ ക്ഷേത്രം. വര്‍ഷത്തില്‍ വെറും 10 ദിവസം മാത്രമാണ് ഇവിടെ ക്ഷേത്രം പൂജകള്‍ക്കും മറ്റുമായി തുറക്കുന്നത്.
ക്ഷേത്രം അടയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിനുള്ളില്‍ കത്തിച്ചുവെക്കുന്ന ദീപം ഒരു വര്‍ഷം കഴിഞ്ഞ് ക്ഷേത്രം തുറക്കുമ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുമത്രെ
വിരൂപാക്ഷ ക്ഷേത്രം, ഹംപി
പമ്പാപതിയായ ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം ഹംപിയിലെ എണ്ണപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നുകൂടിയാണ്. ഒന്‍പത് നിലയിലായി അമ്പത് മീറ്റര്‍ നീളമുള്ള ഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം
ക്ഷേത്രത്തിനുള്ളില്‍ ഒരു പ്രത്യേക ഇടത്തെത്തിയാല്‍ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം തലതിരിഞ്ഞ് കാണുവാന്‍ സാധിക്കുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ബാംഗ്ലൂരില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശിവഗംഗാ ക്ഷേത്രം പ്രതിഭാസത്തിനാണ് പേരുകേട്ടിരിക്കുന്നത്. കുന്നിന്‍മുകളിലെ ഒരു ഗുഹയില്‍ ആണ് ക്ഷേത്രമുള്ളത്.
ശിവഗംഗാ ക്ഷേത്രം
ഇവിടെ വിഗ്രഹത്തില്‍ വിശ്വാസികള്‍ സാധാരണയായി നെയ്യാണ് സമര്‍പ്പിക്കുന്നത്. ഇത് വിഗ്രഹത്തില്‍ പൂജാരി അര്‍പ്പിച്ച് കുറച്ച് കഴിഞ്ഞാല്‍ നെയ്യ് വെണ്ണയായി മാറും.
നഞ്ചുണ്ടേശ്വര ക്ഷേത്രം
മൈസൂരിലെ പ്രധാനപ്പെട്ട ശിവ ക്ഷേത്രങ്ങളിലൊന്നാണ് കപില നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഞ്ചുണ്ടേശ്വര ക്ഷേത്രം. നഞ്ചന്‍ഗോഡാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം.
ഇവിടെ ക്ഷേത്രത്തിനുള്ളില്‍ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് മേല്‍ക്കൂര വഴി മുകളിലേക്ക് നോക്കിയാല്‍ ഒരു ബില്‍വപത്ര മരത്തിന്‍റെ ശാഖകള്‍ കാണാന്‍ സാധിക്കുമത്ര. എന്നാല്‍ ഇങ്ങനെയൊരു മരം ഉള്ളതായോ ഇതിന്റെ വേരുകളോ ക്ഷേത്രത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കുകയുമില്ല.
പുരി ജഗനാഥ ക്ഷേത്രം
കാറ്റിന്‍റെ എതിര്‍ദിശയില്‍ പറക്കുന്ന കൊടിയും നഗരത്തില്‍ എവിടെ നിന്നു നോക്കിയാലും ഒരുപോലെ കാണുന്ന സുദര്‍ശന ചക്രം, ക്ഷേത്രത്തിനുമുകളിലൂടെ പറക്കാത്ത പക്ഷികള്‍, നിഴല്‍ വീഴാത്ത കുംഭഗോപുരം തുടങ്ങിയവയൊക്ക ഇവിടുത്തെ പ്രത്യേകതകളാണ്.
ലേപാക്ഷി ക്ഷേത്രം
കർണ്ണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലായി ആന്ധ്രയിലെ അനന്ത്പൂർ ജില്ലയിലാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്
ക്ഷേത്രത്തിലെ കല്‍ത്തൂണുകളില്‍ ഒന്ന് നിലം സ്പര്‍ശിക്കുന്നില്ല. നിലം തൊടാത്ത രീതിയിൽ നിർമ്മിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല.
ഹിമാചല്‍ പ്രദേശിലെ കാംഗ്രി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ജ്വാലാ മുഖി ക്ഷേത്രം. ദുര്‍ഗ്ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ജ്വാലാ ജി ക്ഷേത്രം എന്നും അറിയപ്പെടുന്നു.
ജ്വാലാ മുഖി ക്ഷേത്രം
ക്ഷേത്രത്തിനു നടുവില്‍ ജ്വലിക്കുന്ന ദീപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. കാലാകാലങ്ങളായി അണയാതെ ജ്വലിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത
ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍